പ്രശസ്ഥ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ടീം ഫൈവ് എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇവിടെ റിലീസ് ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായിരുന്ന ശ്രീശാന്ത് കോഴ കേസിൽ നിരപരാധിയെന്ന് കോടതി വിധിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന്റെ വിലക്ക് നേരിടുകയാണ്. അതിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ശ്രീശാന്തിന്റെ സിനിമ അരങ്ങേറ്റം. മലയാളത്തിൽ മാത്രമല്ല, തമിഴ് , തെലുങ്കു ഭാഷകളിലും ആയിട്ടാണ് ടീം ഫൈവ് എന്ന ഈ ചിത്രം പ്രദർശനത്തിനു എത്തിയത്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ആ ആക്ഷൻ ത്രില്ലറിൽ ശ്രീശാന്ത് അഖിൽ എന്ന യുവാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഖിൽ അഡ്വെഞ്ചർ ബൈക്ക് റേസിങ്ങിൽ താരമാണ്. അഖിലിന്റെ ബൈക്ക് റേസിംഗ് ഗാങ് ആണ് ടീം ഫൈവ്. റോഡ് റോളേഴ്‌സ് എന്ന മറ്റൊരു ഗ്യാങ്ങുമായി ടീം ഫൈവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സിനിമയുടെ പിച്ചിൽ അരങ്ങേറിയ കൂട്ടുകാരന് എല്ലാവിധ ഭാവുകങ്ങളും നേർന്നു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ടു ബാറ്റ്സ്മാൻ ആയിരുന്ന വിരേന്ദർ സെവാഗ്.
ശ്രീശാന്തിന് എല്ലാ ഭാവുകങ്ങളും നേർന്ന സെവാഗ് , താൻ ചിത്രം കാണുവാനായി കാത്തിരിക്കുകയാണെന്നും തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി കുറിചു. പ്രശസ്ത നടി നിക്കി ഗൽറാണിയാണ് ഈ ചിത്രത്തിൽ ശ്രീശാന്തിന്റെ നായികയായെത്തുന്നത്. ഐറീൻ എന്ന മോഡേൺ ആയ ചിന്താഗതിയുള്ള ഒരു ഇവന്റ് മാനേജറിന്റെ വേഷമാണ് ഈ ചിത്രത്തിൽ നിക്കി ഗൽറാണി ചെയ്യുന്നത് . നിക്കി ഗല്റാണിക്കു പുറമെ മകരംത് ദേശ്പാണ്ഡെ, സുമേഷ് കൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.