കായിക താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് ഇപ്പോൾ കാണുന്ന ഒരു പുതിയ സംഭവം ഒന്നുമല്ല. ചെറിയ വേഷങ്ങളിൽ ഒക്കെ അവരിൽ പലരും സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഐ എം വിജയനെ പോലെ ഇതിഹാസ തുല്യനായ ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ ഇന്ന് അറിയപ്പെടുന്ന ഒരു നടൻ കൂടിയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്ന മൂന്നു താരങ്ങൾ ഒരേ സമയം തമിഴ് സിനിമയിലേക്ക് എത്തുകയാണ് എന്നതാണ് കൗതുകകരമായ ഒരു വാർത്ത. ഇന്ത്യക്കു വേൾഡ് കപ്പ് നേടി തന്നിട്ടുള്ള ടീമിലെ അംഗമായവർ ആണ് ഇവർ മൂന്നു പേരും. ശ്രീശാന്ത്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവർ ആണ് ആ മൂന്നു താരങ്ങൾ. ഇന്ത്യയുടെ രണ്ടു ലോക കപ്പു വിജയങ്ങളിൽ കൂടെ ഉണ്ടായിരുന്നവർ ആണ് ശ്രീശാന്തും ഹർഭജനും എങ്കിൽ ട്വന്റി ട്വന്റി ലോക കിരീടം ഇന്ത്യ നേടിയപ്പോൾ മുഖ്യ പങ്കു വഹിച്ച ഒരാളാണ് ഇർഫാൻ പത്താൻ.
ക്രിക്കറ്റിൽ നിന്ന് ഒത്തുകളി വിവാദത്തെ തുടർന്ന് വിലക്ക് ലഭിച്ചതിൽ പിന്നെ ടെലിവിഷനിലും സിനിമയിലും സജീവമായ ശ്രീശാന്ത് തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത് ഹരി- ഹാരിഷ് ടീം സംവിധാനം ചെയ്യുന്ന ഒരു ഹൊറർ കോമഡി ചിത്രത്തിലൂടെ ആണ്. ഹൻസിക മൊട്‍വാനി ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനു മുൻപ് മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ശ്രീശാന്ത് അഭിനയിച്ചിട്ടുണ്ട്. ശ്രീ വാരി ഫിലിമ്സിന്റെ ബാനറിൽ പി രംഗനാഥൻ നിർമ്മിക്കുന്ന ഈ തമിഴ് ചിത്രത്തിൽ വില്ലൻ ആയാണ് ശ്രീശാന്ത് എത്തുന്നത്.
ചിയാൻ വിക്രം നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ ആണ് ഇർഫാൻ പത്താൻ അഭിനയിക്കുന്നത്. ഡിമോന്റെ കോളനി, ഇമൈക്ക നൊടികൾ എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇർഫാൻ പത്താൻ ഒരു പോലീസ് ഓഫീസർ ആയാണ് അഭിനയിക്കുക. വിക്രം 25 ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. സന്താനം നായകനായി എത്തുന്ന ഡിക്കിലൂണ എന്ന ചിത്രത്തിലൂടെ ആണ് ഹർഭജൻ സിംഗ് തന്റെ തമിഴ് അരങ്ങേറ്റം കുറിക്കുന്നത്. കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെ ജെ ആർ സ്റ്റുഡിയോസ്, സോൾജ്യർ ഫാക്ടറി എന്നിവ ചേർന്നാണ്.
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
This website uses cookies.