തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാത്തുവക്കുള്ള രണ്ടു കാതൽ. പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം റിലീസ് ആവുകയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുകയും ചെയ്തിരിക്കുകയാണ്. ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഇതിന്റെ ടീസർ, ട്രയ്ലർ, അതുപോലെ ഇതിലെ ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റാണ്. രണ്ടു കാമുകിമാരുടെ ഇടയിൽ നട്ടം തിരിയുന്ന കാമുകന്റെ വേഷത്തിൽ വിജയ് സേതുപതി എത്തുന്ന ഈ ചിത്രത്തിൽ, കണ്മണി, ഖദീജ എന്നീ രണ്ടു കാമുകിമാരായി ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യ സൂപ്പർ ഹീറോയിൻ സാമന്ത എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഇതിന്റെ ട്രയ്ലർ വന്നപ്പോൾ ഇവർക്കൊപ്പം ശ്രദ്ധ നേടുന്നത് മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ആണ്. മാസ്സ് പരിവേഷത്തിൽ ആണ് ഈ ട്രെയ്ലറിൽ ശ്രീശാന്തിനെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. മലയാളത്തിൽ നായകനായും അഭിനയിച്ചിട്ടുള്ള ശ്രീശാന്ത്, അന്യ ഭാഷയിലും ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല് സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സംവിധായകൻ വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്ന് റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ വരുന്ന ഏപ്രിൽ 28 നു ആണ് കാത്തുവക്കുള്ള രണ്ടു കാതൽ റിലീസ് ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.