പ്രശസ്ത നടി കൊച്ചിയില് ആക്രമിക്കപ്പെട്ട കേസില് അറസ്റ്റിലായ നടന് ദിലീപിനെ കുറ്റം തെളിയുന്നത് വരെ തളളിപ്പറയില്ലെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്.
ദിലീപ് ഇപ്പോള് ആ കേസില് ആരോപണവിധേയന് മാത്രമാണ് പ്രതി ചേര്ത്തെന്നു കരുതി കുറ്റവാളിയാകില്ല. അദ്ദേഹത്തെ ക്രൂശിക്കരുത്. ദിലീപ് കുറ്റം ചെയ്തോ ഇല്ലയോ എന്നു തീരുമാനിക്കാന് കോടതി വിധിവരെ കാത്തിരിക്കാം.
സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ ഈ നിലപാടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്ത്തു.
.
2013ലെ ഐപിഎല് മത്സരത്തില് ഒത്തുകളിച്ചു എന്നാരോപിച്ച് ശ്രീശാന്ത് അടക്കമുള്ള ഏതാനും കളിക്കാരെ ഡല്ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്ന്നു ഈ കളിക്കാര്ക്ക് എതിരെ തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
“ആ വാര്ത്തകള് തെറ്റ്; ദിലീപേട്ടന് അങ്ങനെ ചെയ്തിട്ടില്ല”
അതേ സമയം നടിയെ ആക്രമിച്ച കേസില് പോലീസ് കൂടുതല് അറസ്റ്റുകള്ക്ക് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ ചോദ്യം ചെയ്യാന് പൂര്ത്തിയാക്കിയ ശേഷമാകും അറസ്റ്റ്. സംസ്ഥനത്തെ രണ്ട് MLAമാരെ പോലീസ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നുണ്ടെന്ന സൂചനയുണ്ട്. .
ആക്രമണത്തില് നേരിട്ടു പങ്ക് ഇല്ലെങ്കിലും നടിയെ ഉപദ്രവിക്കാന് ദിലീപ് ക്വട്ടേഷന് കൊടുത്തത് ഈ MLAമാര് അറിഞ്ഞിരുന്നു എന്ന് തെളിവുകള് ലഭിച്ചതിനെ തുടര്ന്നാണ് അവരെ ചോദ്യം ചെയ്യാന് പോലീസ് തീരുമാനിച്ചത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.