ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പകൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പറയുന്നത്. വെന്റിലേറ്ററിൽ നിന്നു നാളെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തെ ബാധിച്ചത് എന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്. ഡബ്ബിങ്ങിനായി ശ്രീനിവാസൻ രാവിലെ ലാൽ മീഡിയയിൽ എത്തിയപ്പോൾ ആണ് തളർച്ച അനുഭവപ്പെടുകയും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ ചികിത്സാ ഹിസ്റ്ററി ആസ്റ്റർ മെഡിസിറ്റിയിലായതിനാൽ പിന്നീട് അവിടേക്കു മാറ്റുന്ന കാര്യവും പരിഗണനയിൽ ഉണ്ടായിരുന്നു. ഏതായാലും ശ്രീനിവാസന്റെ ആരാധകരും സിനിമാ പ്രേമികളും സിനിമ ലോകവും പ്രാർഥനകളോടെയാണ് ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതിയുടെ വാർത്ത ഏറെ ആശ്വാസത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. മകൻ ധ്യാൻ, നടൻമാരായ നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവർ പകൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ ചെന്നൈയിൽ നിന്ന് വരികയാണ് ഉണ്ടായതു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.