മലയാളികളുടെ പ്രിയനടൻ ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തുന്ന ‘കുറുക്കൻ’ന്റെ ഷൂട്ടിംങ് ആരംഭിച്ചു. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മനോജ് റാം സിങ്ങാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് ഹൈസ്‍കൂളിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിച്ചു. തമീമാ നസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചു. ഡിജിപി ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി. ‘വർണ്ണചിത്ര’യുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകനായ ജിബു ജേക്കബ് ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ശ്രുതി ജയൻ, ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ സംഗീതം നിർവഹിക്കുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരേ ഫ്രെയിമിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ എടുത്ത് പറയേണ്ട സവിശേഷത. വി.എം വിനുവിന്റെ സംവിധാനത്തിൽ 2009 ജനുവരി 23 ന് റിലീസ് ചെയ്ത ‘മകന്റെ അച്ഛൻ’ എന്ന ചിത്രത്തിലാണ് ഇരവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ശേഷം 2018 ഏപ്രിൽ 27 ന് എം. മോഹനന്റെ സംവിധാനം ചെയ്ത ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലും ഒന്നിച്ചെത്തി.
ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാമും, കലാസംവിധാനം ജോസഫ് നെല്ലിക്കലും വസ്ത്രാലങ്കാരം സുജിത് മട്ടന്നൂരും നിർവഹിക്കുന്നു. ചിത്രത്തിന് മേയ്ക്കപ്പ് ഒരുക്കുന്നത് ഷാജി പുൽപ്പള്ളിയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.