മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. 1977ൽ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയത്. സഹനടനായും, നടനായും, തിരകഥാകൃത്തായും, സംവിധായകനായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം താരം കണ്ടെത്തുകയുണ്ടായി. ഈ വർഷം പുറത്തിറങ്ങിയ ‘ അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് ശ്രീനിവാസൻ നടത്തിയിരുന്നു. ശ്രീനിവാസന്റെ രണ്ട് മക്കളും ഒരുപാട് സിനിമകളിൽ ഇതിനോടകം ഭാഗമായി, എന്നാൽ വിനീതിനൊപ്പം മാത്രമാണ് ഒരുപാട് സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുള്ളത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് ധ്യാൻ ശ്രീനിവാസൻ- ശ്രീനിവാസൻ കൂട്ടുകെട്ട് ബിഗ് സ്ക്രീനിൽ കാണുവാനാണ്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ഇരുവരും ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിക്കുകയാണ്.
വി. എം. വിനു സംവിധാനം ചെയ്യുന്ന ‘കുട്ടിമാമ’ എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസും- ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്. പൃഥ്വിരാജിന്റെ ‘വിമാനം’ എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്ത ദുർഗ്ഗ കൃഷ്ണയാണ് ‘കുട്ടിമാമ’ യിലെ നായികയായിയെത്തുന്നത്. കാർഗിൽ യുദ്ധത്തിൽ ഭാഗമായിരുന്ന ഒരു ജവാന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ടൈറ്റിൽ റോളായ കുട്ടിമാമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീനിവാസാനാണ്. ഹരീഷ് കണാരൻ, സുരഭി, പ്രേം കുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസൻ ഒരു അതിഥി വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്. അടുത്ത മാസം ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമാ’ യുടെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു, ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.