പ്രശസ്ത മലയാള യുവ താരം ശ്രീനാഥ് ഭാസി ഇപ്പോൾ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ്. സഹനടനായി മികച്ച വേഷങ്ങൾ ചെയ്ത ശ്രീനാഥ് ഭാസി നായകനായും ഒരുപിടി ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിക്കുന്നുണ്ട്. അങ്ങനെ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നമുക്ക് കോടതിയിൽ കാണാം. ഹസീബ് ഫിലിംസും, എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ആഷിഖ് അലി അക്ബർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സംജിത് ചന്ദ്രസേനനാണ്. പ്രശസ്ത സംവിധായകൻ വി എം വിനുവാണ് ഈ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.
ശ്രീനാഥ് ഭാസിക്കൊപ്പം ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖമായ മൃണാളിനി ഗാന്ധിയാണ് നായികാ വേഷം ചെയ്യുന്നത്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനും രചയിതാവും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് നമ്മുക്ക് കോടതിയിൽ കാണാം. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾ അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. മാത്യു പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്യുന്നത് നിജിൽ ദിവാകരനാണു. ചട്ടമ്പി, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളാണ് അധികം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന മറ്റു ശ്രീനാഥ് ഭാസി ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്ത ഭീഷ്മപർവം എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.