കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ശ്രീനാഥ് ഭാസിയുടെ സോഷ്യല് മീഡിയ പേജുകളില് ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയില് ഇട്ട വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര് വരുന്ന വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. സിനിമയുടെ ഒഫീഷ്യല് സോഷ്യല് മീഡിയ പേജുകളിലേക്ക് ഒരു സന്ദേശമയക്കുന്നവര്ക്ക്, സോഷ്യല് മീഡിയയില് ഒഫീഷ്യലായി റിലീസ് ചെയ്യുന്നതിന് മുന്പു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര് കാണാന് പറ്റുമെന്നായിരുന്നു ആ വീഡിയോയിൽ പറഞ്ഞത്. അങ്ങനെ സാധിക്കുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് അവർ ഒരുക്കി വെച്ചിരുന്നത്. വീഡിയോ പുറത്തു വന്നു മിനിറ്റുകൾക്കുളിൽ ആയിരകണക്കിന് സന്ദേശങ്ങൾ വരികയും തുടർന്ന് പോസ്റ്റർ പുറത്തു വിടുകയുമായിരുന്നു.
അഭിലാഷ്.എസ് കുമാര് സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോണ് പാലാത്തറയാണ്. തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകള് പൂര്ത്തിയായെന്നും ഇടുക്കിക്കുള്ളില് നിന്നുള്ള യഥാര്ത്ഥ കഥ പറയുന്ന ചിത്രമാണിതെന്നും പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ശ്രീനാഥ് ഭാസി കുറിച്ചിട്ടുണ്ട്. 22 ഫീമെയില് കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ്.എസ് കുമാര് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചെമ്പന് വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്, മൈഥിലി ബാലചന്ദ്രന്, ആസിഫ് യോഗി എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അലെക്സ് ജോസഫ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ജോയൽ കവി, സംഗീതമൊരുക്കുന്നത് ശേഖർ മേനോൻ എന്നിവരാണ്. ആര്ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില് ആസിഫ് യോഗിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.