കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ആഷിക് അബു ചിത്രമായ വൈറസ് ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി , സുഹാസ്- ഷർഫു എന്നിവർ ചേർന്നാണ്. വമ്പൻ താര നിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടുന്നത് ശ്രീനാഥ് ഭാസി ആണ്. ആബിദ് എന്ന ജൂനിയർ ഡോക്ടറുടെ വേഷത്തിൽ ആണ് ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ എത്തുന്നത്. വളരെ സ്വാഭാവികവും അതോടൊപ്പം തീവ്രവുമായ പ്രകടനമാണ് ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ആബിദ് എന്ന കഥാപാത്രം കടന്നു പോകുന്ന ഭീതി ജനകമായ ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന സ്വാഭാവികതയോടെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ ശ്രീനാഥ് ഭാസിക്ക് സാധിച്ചു.
ശ്രീനാഥ് ഭാസിക്ക് കയ്യടി നൽകുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത് കാളിദാസ് ജയറാമിന്റെ കൂടെ കാര്യമാണ്. ആദ്യം ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ ക്ഷണിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നു. എന്നാൽ മറ്റൊരു ചിത്രം ചെയ്യാൻ ഏറ്റു പോയിരുന്ന കാളിദാസ് ഈ വേഷം നിരസിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കാളിദാസിന്റെ കരിയറിലെ തീരാനഷ്ടം എന്നാണ് പ്രേക്ഷകർ ഇപ്പോൾ ആ തീരുമാനത്തെ കുറിച്ച് പറയുന്നത്. പൂമരം, മിസ്റ്റർ ആൻഡ് മിസിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ നായകൻ ആയി എത്തിയിട്ടുള്ള കാളിദാസ് ജയറാം ഇപ്പോഴും തന്റെ ആദ്യ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.