അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ 2’ ഡിസംബർ അഞ്ചിന് ആഗോള റിലീസായി എത്തുകയാണ്. വമ്പൻ ഹൈപ്പിൽ എത്തുന്ന ഈ രണ്ടാം ഭാഗത്തിന്റെ ഹൈപ്പ് കൂട്ടുന്ന വാർത്ത ആയിരുന്നു ചിത്രത്തിലെ ഐറ്റം ഡാൻസിനെ കുറിച്ച് മാധ്യമങ്ങളിൽ നിറഞ്ഞത്. തെലുങ്കിലെ സെൻസേഷണൽ നായികയായ ശ്രീലീലയാണ് ഈ ചിത്രത്തിൽ ഐറ്റം ഡാൻസുമായി എത്തുന്നത്. നൃത്തരംഗത്തിന്റെ ചിത്രീകരണവും പൂർത്തിയായി കഴിഞ്ഞു.
പുഷ്പ ആദ്യ ഭാഗത്തിൽ സാമന്തയാണ് മേനി പ്രദർശനവും നൃത്ത ചുവടുകളുമായി ഐറ്റം ഡാൻസിൽ ഇന്ത്യ മുഴുവൻ ട്രെൻഡ് ആയതെങ്കിൽ, അതിനെ വെല്ലുന്ന ഗ്ലാമർ പ്രദർശനവും നൃത്തവുമായിരിക്കും പുഷ്പ 2 ൽ ശ്രീലീല നടത്തുകയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത്കൊണ്ട് തന്നെ പുഷ്പയിൽ സാമന്തക്ക് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമാണ് പുഷ്പ 2 ൽ ശ്രീലീലക്ക് നൽകുന്നത്.
സാമന്തക്ക് അന്ന് നൽകിയത് ഒന്നര കോടി രൂപയാണ് എങ്കിൽ, ശ്രീലീലക്ക് ഇപ്പോൾ നൽകുന്നത് മൂന്നു കോടി രൂപയാണ്. അല്ലു അർജുന്റെ പുഷ്പരാജിനോടൊപ്പം ശ്രീലീല ആടിതിമിര്‍ക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്തകാലത്ത് മഹേഷ് ബാബു നായകനായ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ ‘കുർച്ചി മടത്തപ്പെട്ടി’ എന്ന ഗാനത്തിലൂടെ വലിയ ശ്രദ്ധയാണ് ശ്രീലീല നേടിയത്.
സുകുമാർ രചിച്ചു സംവിധാനം ചെയ്യുന്ന പുഷ്പ 2 നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും വേഷമിട്ടിരിക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.