മലയാള സിനിമയിലെ പുതിയ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സിനിമ ചെയ്യാനായി താരങ്ങളുടെ കാലുപിടിക്കാന്‍ വയ്യാത്തതുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും വലിയ താരങ്ങളായപ്പോള്‍ കോള്‍ഷീറ്റ് ചോദിച്ച് പിറകെ പോകാതിരുന്നതെന്നും പുതിയ സൂപ്പര്‍താരങ്ങളും അവരുട വഴിയില്‍ത്തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരൊക്കെ സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കുവാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരന്‍ തമ്പി ആരോപിച്ചു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ്. ഇനി താനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് വേണ്ടിയായിരിക്കും. അതാകും തന്റെ അവസാന ചിത്രം. ഞാന്‍ ഒരു സിനിമ എടുക്കുകയാണെങ്കില്‍ ഇപ്പോഴത്തെ താരങ്ങളൊന്നും ഡേറ്റ് തരില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ അതിന് വേണ്ടി ശ്രമിക്കുന്നില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും അത്. എന്നാൽ എപ്പോള്‍ ചെയ്യുമെന്ന് പറയാനാകില്ല. ഞാന്‍ ഇനി എത്ര വര്‍ഷം അല്ലെങ്കില്‍ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാന്‍ പറ്റില്ല. പക്ഷേ അങ്ങനെ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കും. താരമൂല്യം തിയറ്റര്‍ സിനിമയ്ക്ക് മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും ഉണ്ട്. ഒ.ടി.ടി.യില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സീ യൂ സൂൺ വിറ്റുപോയതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.