ദുൽഖർ സൽമാൻ നിർമ്മിച്ച്, നായകനായി അഭിനയിച്ച കുറുപ്പ് നാളെ കേരളത്തിലെ വെള്ളിത്തിരകളിൽ എത്തും. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത, സുരഭി ലക്ഷ്മി, വിജയ രാഘവൻ, ഭരത്, ശിവജിത് പദ്മനാഭൻ, മായാ മേനോൻ, വിജയകുമാർ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ആനന്ദ് ബാൽ, ഹാരിഷ് കണാരൻ, എം ആർ ഗോപകുമാർ, പി ബാലചന്ദ്രൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, കൃഷ് എസ് കുമാർ, സാദിഖ് മുഹമ്മദ്, സുധീഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ചില വലിയ താരങ്ങൾ അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നാണ് സൂചന. ഒരു വലിയ സർപ്രൈസ് കുറുപ്പിൽ ഉണ്ടെന്നു ദുൽഖർ സൽമാനും വ്യക്തമാക്കിയിട്ടുണ്ട്. അതാരാണ് ആ അതിഥി താരം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
കുറിപ്പിലെ അതിഥി താരങ്ങളെ കുറിച്ചുള്ള വാർത്തകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് പൃഥ്വിരാജിന്റെ അഥിതി കഥാപാത്രത്തെ കുറിച്ചാണ്. തമിഴ് നടൻ ഭരത്താണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ പുറത്തു വിട്ടത്. പക്ഷെ അതിനു ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതെക്കുറിച്ച് ഒന്നും പറയുകയും ചെയ്തില്ല. കുറുപ്പിന്റെ യഥാർത്ഥ ജീവിത കഥ എടുത്താൽ, മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ചു മറ്റൊരാളെ കൊലപെടുത്തി ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം എന്ന് മനസിലാക്കാം. അത്കൊണ്ട് തന്നെ കുറുപ്പിന്റെ ലുക്കിനോട് സാമ്യമുള്ള ഗെറ്റപ്പിൽ പൃഥ്വി എത്തുക എന്നത് നടക്കാത്ത കാര്യമൊന്നുമല്ല. എന്നാൽ കൊല്ലപ്പെടുന്ന ചാക്കോ എന്ന കഥാപാത്രമായി ടോവിനോ തോമസ് ആണ് എത്തുന്നത് എന്ന് വിക്കിപീഡിയയിൽ അടക്കം രേഖപെടുത്തിയിരിക്കുന്നതും കണ്ടിരുന്നു. ഏതായാലും ആ രഹസ്യം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.