മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തു വന്നു. അതോടൊപ്പം തന്നെ ഒരിക്കൽ കൂടി ആരാധകരെ ത്രസിപ്പിക്കുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്കുമായി ഒരു പുതിയ പോസ്റ്റർ കൂടി അവർ പുറത്തു വിട്ടിട്ടുണ്ട്. പതിവുപോലെ തന്നെ നിമിഷങ്ങൾക്കകം ആ പോസ്റ്റർ ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി കഴിയുകയും ചെയ്തു. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്. താൻ ഇതിനു മുൻപ് നിർമ്മിച്ച പോക്കിരിരാജയും പുലിമുരുകനും പോലെ മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ് ഒറ്റക്കൊമ്പൻ എന്ന് നിർമ്മാതാവായ ടോമിച്ചൻ നേരത്തെ പറഞ്ഞിരുന്നു. ഇതിലെ സുരേഷ് ഗോപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയതാണ്.
കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിലെ കഥാപാത്രവുമായുള്ള സാമ്യത്തിന്റെ പുറത്തു വലിയ വിവാദങ്ങൾക്കും ഈ സുരേഷ് ഗോപി ചിത്രം കാരണമായിരുന്നു. ഏതായാലും ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരും സുരേഷ് ഗോപി ആരാധകരും ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇത് കൂടാതെ ജോഷി ഒരുക്കുന്ന പാപ്പൻ, രാഹുൽ ഒരുക്കുന്ന പേരിടാത്ത ചിത്രം, നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്നിവയാണ് സുരേഷ് ഗോപി നായകനായി എത്തുന്ന മറ്റു മാസ്സ് ത്രില്ലർ ചിത്രങ്ങൾ. മേജർ രവി ഒരുക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.