[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്ത്രീകൾക്കായി പ്രത്യേക മാറ്റിനി ഷോ; ഒരു കട്ടിൽ ഒരു മുറി പൊന്നാനി ഐശ്വര്യ തിയറ്ററിൽ സൗജന്യമായി പ്രദർശിപ്പിക്കും

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക മാറ്റിനി ഷോ സംഘടിപ്പിക്കും. പൊന്നാനി ഐശ്വര്യ തിയറ്ററിലായിരിക്കും സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ഈ പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രദർശനത്തിൽ ഭാഗമാകും.

രഘുനാഥ് പലേരി വർഷങ്ങൾക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടിൽ ഒരു മുറിയ്ക്ക് ഉണ്ട് .കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

രഘുനാഥ് പലേരിയും, അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം- രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്‌സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്‌മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്‍,പി ആര്‍ ഒ-എ എസ് ദിനേശ്, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

webdesk

Recent Posts

ഷാജി പാപ്പനും കൂട്ടരുമായി ആട് 3 തുടങ്ങുന്നു; വമ്പൻ സിഗ്നൽ നൽകി സംവിധായകൻ

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…

17 hours ago

ചന്തുവായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടി; ഒരു വടക്കൻ വീരഗാഥ റീ റിലീസ് ടീസർ കാണാം

പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…

18 hours ago

ഗംഭീര ലൈനപ്പുമായി നസ്‌ലൻ ഗഫൂർ; ജനപ്രിയ നായകനാവാൻ യുവതാരം

പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്‌ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…

18 hours ago

കാത്തിരിപ്പിന് ഇനി വിരാമം… ഒരു കട്ടിൽ ഒരു മുറിയിലെ “നെഞ്ചിലെ” എന്ന ഗാനം റിലീസ് ചെയ്തു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…

1 day ago

കൊറിയൻ ചിത്രങ്ങളെ വെല്ലുന്ന വയലൻസ്; മാർക്കോയെ കുറിച്ച് എഡിറ്റർ

ക്യൂബ്സ് എന്റർടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ പ്രേക്ഷകരുടെ മുന്നിലെത്താനുള്ള…

2 days ago

ഓണം വിന്നറായതിന് ശേഷം ഇനി പൂജ വിന്നറാവാൻ ലക്ഷ്യമിട്ട് 3D A.R.M; 25ആം ദിവസത്തിലും 2 കോടിക്ക് മേലെ കളക്ഷൻ.

ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയതിന് ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കളക്ഷൻ ലക്ഷ്യമിട്ട് A.R.M. 100…

2 days ago

This website uses cookies.