[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സ്ഫടികം 2 ടീസർ നാളെ എത്തും; വിവാദങ്ങൾക്കു നടുവിലും പതറാതെ സംവിധായകൻ..!

മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാൽ നായകനായി എത്തി ഭദ്രൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് സ്ഫടികം. 24  വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന് മലയാള സിനിമയിലെ ക്ലാസിക് എന്റെർറ്റൈനെർ എന്ന പദവിയാണ് ഉള്ളത്. ഇന്നും പ്രേക്ഷകർ ഏറെ ആവേശത്തോടെ നെഞ്ചോട് ചേർക്കുന്ന ആട് തോമ എന്ന മാസ്സ് കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ടെലിവിഷനിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമാണ് സ്ഫടികം. എന്നാൽ കുറച്ചു നാൾ മുൻപാണ് സ്ഫടികം 2 എന്ന പേരിൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പോവുകയാണ് എന്ന് ബിജു ജെ കട്ടക്കൽ എന്ന സംവിധായകൻ പ്രഖ്യാപിച്ചത്. എന്നാൽ അതിനു താൻ അനുമതി കൊടുത്തിട്ടില്ല എന്നും സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മറുപടി പറയുകയും ചെയ്തു.

വിവാദങ്ങൾക്കു നടുവിലും സ്ഫടികം 2 എന്ന പ്രൊജക്ടുമായി മുന്നോട്ടു പോവുകയാണ് ബിജു എന്ന സംവിധായകൻ. ഈ ചിത്രത്തിന്റെ ആദ്യ ടീസർ നാളെ രാവിലെ ഒൻപതു മണിക്ക് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്. ആട് തോമ എന്ന കഥാപാത്രത്തിന്റെ മകൻ ഇരുമ്പൻ സണ്ണിയുടെ  കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ഫടികം റിലീസ് ചെയ്തിട്ടു നാളെ ഇരുപത്തിനാലു വര്ഷം തികയുന്ന ദിവസമാണ്. തോമാച്ചായനെ മലയാളികൾ ചങ്കിനുള്ളിലാണ് സൂക്ഷിക്കുന്നത് എങ്കിൽ തോമയുടെ മകൻ ഇരുമ്പൻ സണ്ണിയെയും പ്രേക്ഷകർ സ്വീകരിക്കും എന്നാണ് സംവിധായകൻ പറയുന്നത്. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകൾ ആയി ഈ രണ്ടാം ഭാഗത്തിൽ എത്തുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ആണ്. ഐ പി എസ് ഉദ്യോഗസ്ഥ ആയാണ് അവർ ഈ ചിത്രത്തിൽ അഭിനയിക്കുക. മലയാളത്തിലെ ഒരു യുവ സൂപ്പർ താരം ആണ് ഈ ചിത്രത്തിലെ നായകൻ എന്നാണ് സംവിധായകൻ പറയുന്നത്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.