മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാൽ നായകനായി എത്തി ഭദ്രൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് സ്ഫടികം. 24 വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന് മലയാള സിനിമയിലെ ക്ലാസിക് എന്റെർറ്റൈനെർ എന്ന പദവിയാണ് ഉള്ളത്. ഇന്നും പ്രേക്ഷകർ ഏറെ ആവേശത്തോടെ നെഞ്ചോട് ചേർക്കുന്ന ആട് തോമ എന്ന മാസ്സ് കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ടെലിവിഷനിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമാണ് സ്ഫടികം. എന്നാൽ കുറച്ചു നാൾ മുൻപാണ് സ്ഫടികം 2 എന്ന പേരിൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പോവുകയാണ് എന്ന് ബിജു ജെ കട്ടക്കൽ എന്ന സംവിധായകൻ പ്രഖ്യാപിച്ചത്. എന്നാൽ അതിനു താൻ അനുമതി കൊടുത്തിട്ടില്ല എന്നും സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മറുപടി പറയുകയും ചെയ്തു.
വിവാദങ്ങൾക്കു നടുവിലും സ്ഫടികം 2 എന്ന പ്രൊജക്ടുമായി മുന്നോട്ടു പോവുകയാണ് ബിജു എന്ന സംവിധായകൻ. ഈ ചിത്രത്തിന്റെ ആദ്യ ടീസർ നാളെ രാവിലെ ഒൻപതു മണിക്ക് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്. ആട് തോമ എന്ന കഥാപാത്രത്തിന്റെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ഫടികം റിലീസ് ചെയ്തിട്ടു നാളെ ഇരുപത്തിനാലു വര്ഷം തികയുന്ന ദിവസമാണ്. തോമാച്ചായനെ മലയാളികൾ ചങ്കിനുള്ളിലാണ് സൂക്ഷിക്കുന്നത് എങ്കിൽ തോമയുടെ മകൻ ഇരുമ്പൻ സണ്ണിയെയും പ്രേക്ഷകർ സ്വീകരിക്കും എന്നാണ് സംവിധായകൻ പറയുന്നത്. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകൾ ആയി ഈ രണ്ടാം ഭാഗത്തിൽ എത്തുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ആണ്. ഐ പി എസ് ഉദ്യോഗസ്ഥ ആയാണ് അവർ ഈ ചിത്രത്തിൽ അഭിനയിക്കുക. മലയാളത്തിലെ ഒരു യുവ സൂപ്പർ താരം ആണ് ഈ ചിത്രത്തിലെ നായകൻ എന്നാണ് സംവിധായകൻ പറയുന്നത്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.