എൺപതുകളിൽ നടന്ന ഒരു കഥയുമായെത്തി പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ് ബിജു മേനോൻ നായകനായി എത്തിയ ഒരു തെക്കൻ തല്ല് കേസ്. കേരളത്തിന്റെ തെക്കുള്ള അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആക്ഷനും പ്രണയത്തിനും വൈകാരിക നിമിഷങ്ങൾക്കുമൊക്കെ പ്രാധാന്യമുണ്ടെങ്കിലും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് ഇതിലെ ഹാസ്യം തന്നെയാണ്. തെക്കൻ സ്ലാങ്ങിൽ ഇതിൽ പറയുന്ന ഡയലോഗുകളെല്ലാം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. ബിജു മേനോൻ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന തെക്കൻ ഭാഷാ ശൈലിയും പദ പ്രയോഗങ്ങളും ആദ്യാവസാനം ഹാസ്യ രസത്തിൽ മുന്നോട്ടു പോകാൻ ഈ ചിത്രത്തെ സഹായിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് യുവ പ്രേക്ഷകർക്കൊപ്പം കുട്ടികളേയും കുടുംബ പ്രേക്ഷകരേയും കൂടി ഈ ചിത്രം വലിയ തോതിൽ ആകർഷിക്കുന്നത്. തീയേറ്ററുകൾ കുടുംബ പ്രേക്ഷകരുടെ ചിരിയാരവങ്ങൾ കൊണ്ട് നിറയുമ്പോൾ ഈ ഓണം സീസണിലെ ബോക്സ് ഓഫിസ് ജേതാവായി കൂടി ഒരു തെക്കൻ തല്ല് കേസ് മാറുകയാണ്.
സുഗീതിന്റെ ഓർഡിനറി എന്ന ചിത്രത്തിലൂടെ പാലക്കാടൻ ഭാഷ കേരളത്തിൽ തരംഗമാക്കി മാറ്റിയ ബിജു മേനോൻ, ഒരു തെക്കൻ തല്ല് കേസിലൂടെ പഴയ തെക്കൻ സ്ലാങ്ങും പറഞ്ഞു കയ്യടി നേടുകയാണ്. ബിജു മേനോനോടൊപ്പം പദ്മപ്രിയ, നിമിഷ, റോഷൻ മാത്യു, അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും തെക്കൻ സ്ലാങിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നുണ്ട്. .ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ രചിച്ച് നവാഗതനായ ശ്രീജിത്ത് എൻ ആണ് സംവിധാനം ചെയ്തത്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.