നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണകുമാർ ഒരു നടി എന്ന നിലയിൽ ഇപ്പോൾ കേരളത്തിൽ പ്രശസ്തയായി വരികയാണ്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ ഫർഹാൻ ഫാസിലിന്റെ നായിക ആയാണ് അഹാന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഹൃസ്വ ചിത്രങ്ങളിലൂടെയും മറ്റും ശ്രദ്ധ നേടിയ അഹാന ഈ അടുത്തിടെ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
ഇപ്പോൾ ഇതാ അഹാന തന്റെ പുതിയ മ്യൂസിക് വീഡിയോ ആൽബവുമായി എത്തിയിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ബാഹുബലി നായിക അനുഷ്ക ഷെട്ടി ആണ് ഈ മ്യൂസിക് വീഡിയോ ഒഫീഷ്യൽ ആയി ഇന്ന് വൈകുന്നേരം ആറു മണിക്ക് റിലീസ് ചെയ്തത്.
കാട്രെ എൻ വാസൽ വന്താൽ, കാട്രിൻ മൊഴി എന്നീ രണ്ടു തമിഴ് ഗാനങ്ങളും , കാറ്റേ നീ വീശരുതിപ്പോൾ എന്ന മലയാള ഗാനവും ഉള്ള ഈ മ്യൂസിക് വീഡിയോ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചത് അഹാനയും അതോടൊപ്പം വർക്കി ആൻഡ് ഫ്രണ്ട്‌സ് എന്ന മ്യൂസിക് ബാൻഡ് മെമ്പേഴ്സും ചേർന്നാണ്. ശ്യാമ പ്രസാദ് എം എസ് സംവിധാനം ചെയ്ത ഈ മ്യൂസിക് വീഡിയോക്കു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നിമിഷ് രവി ആണ്. അഹാന അടുത്തതായി നായിക ആയെത്തുന്ന ചിത്രമാണ് ലുക്കാ. ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാനും നിമിഷ് രവി ആണ്.
ഈ അടുത്തിടെ അഹാനയുടെ സഹോദരിമാർ നൃത്തം ചെയ്ത ജിമ്മിക്കി കമ്മൽ റീമിക്സ് ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.