ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണമുള്ള മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ ഇന്ന് തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ തന്നെ ലോകമെമ്പാടുമുള്ള മോഹൻലാ ആരാധകരും ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി മുന്നോട്ടു വന്നു തുടങ്ങിയിരുന്നു. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളും ദൃശ്യ മാധ്യമങ്ങളുമെല്ലാം ഇന്നലെ മുതൽ തന്നെ തുടർച്ചയായി മോഹൻലാൽ സ്പെഷ്യൽ വാർത്തകളും പരിപാടികളുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ താര സുന്ദരിമാർ എല്ലാം തന്നെ തങ്ങളുടെ പ്രീയപ്പെട്ട ലാലേട്ടന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. നടി ദുർഗാ കൃഷ്ണ, അദിതി രവി, മാളവിക മേനോൻ എന്നിവർ ലാലേട്ടൻ സ്പെഷ്യൽ വീഡിയോകളിലൂടെ ആശംസകൾ അറിയിച്ചപ്പോൾ മറ്റനേകം നടിമാരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മുന്നോട്ടു വന്നു.
അപർണ്ണ ബാലമുരളി, നമിത പ്രമോദ്, ശ്രീയ രമേശ്, സ്വാസിക, തെന്നിന്ത്യൻ താര സുന്ദരി തൃഷ, അനുശ്രീ, ലിയോണ ലിഷോയ്, കോമൾ ശർമ്മ, നദിയ മൊയ്‌ദു, ആര്യ, ഗായികമാരായ മഞ്ജരി, കെ എസ് ചിത്ര, ജ്യോത്സ്ന, നടി ഭാമ, പ്രയാഗ മാർട്ടിൻ, കവിത നായർ, മാനസ്സാ രാധാകൃഷ്ണൻ, അഞ്ജലി നായർ, പാർവതി നായർ, മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ, ബാലതാരം മീനാക്ഷി, ദുർഗ, ഹൻസിക, രാശി ഖന്ന, മീന, നവ്യ നായർ, മീര നന്ദൻ, ലിസി, മേനക, കൃതിക പ്രദീപ് തുടങ്ങി ഒട്ടേറെ പേര് മോഹൻലാലിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇതിനോടകം രംഗത്ത് വന്നു. ഇപ്പോഴും ഈ മഹാനടന് അറുപതാം പിറന്നാൾ ആശംസകൾ മലയാളികളിൽ നിന്നും ലോകം മുഴുവൻ പരന്നു കിടക്കുന്ന ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.