തമിഴ്, തെലുഗ്, മലയാളം തുടങ്ങി ഭാഷകളിലൂടെ ശ്രദ്ധേയമായ താരമാണ് സ്നേഹ. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ഈ വർഷം പുറത്തിറങ്ങിയ ധനുഷ് ചിത്രമായ പട്ടാസ് എന്ന ചിത്രത്തിൽ സ്നേഹ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമ ജീവിതത്തിൽ എന്നപോലെ സ്വകാര്യ ജീവിത്തിലെയും എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന താരമാണ് സ്നേഹ. ആരാധകരുടെയും സിനിമ പ്രേമികളുടെയും പ്രിയപ്പെട്ട താരജോഡികളാണ് സ്നേഹ- പ്രസന്ന എന്നിവർ. 2012 ആണ് ഇരുവരും വിവാഹിതരാകുന്നത്. ഭർത്താവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സ്നേഹ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
പ്രസന്നയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിൽ കുടുംബ ചിത്രങ്ങളും സ്നേഹ ഷെയർ ചെയ്തിട്ടുണ്ട്. മകനായ വിഹാനിന്റെയും ഇളയ മകളുടെ ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മകളുടെ ചിത്രം ഇതാദ്യമായാണ് നടി പുറത്തുവിടുന്നത്.
സ്നേഹയുടെ പോസ്റ്റിന്റെ പൂർണരൂപം:
എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവൽ മാലാഖയും സൂപ്പർ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ ലഡുക്കളാൽ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങൾക്കു മുന്നിൽ ഞങ്ങളുടെ കുഞ്ഞു ലഡു ആദ്യാന്തയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
ഈ വർഷം ജനുവരിയിൽ താൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് അറിയിച്ചെങ്കിലും കുഞ്ഞിനെ ചിത്രങ്ങൾ ഒന്നും തന്നെ സ്നേഹ പുറത്തുവിട്ടിരുന്നില്ല. 2 മക്കളുടെ അമ്മ ആയിട്ടും ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.