മലയാളികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് സൗബിൻ ഷാഹിർ. അതിനൊപ്പം സംവിധായകൻ ആയിക്കൂടെ സൗബിൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പറവ എന്ന ചിത്രത്തിലൂടെ ആണ് സൗബിൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിൻ എന്ന സംവിധായകൻ. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആ ചിത്രത്തിന്റെ പേര് ഓതിരം കടകം എന്നാണ്. ദുൽഖർ തന്നെയാണ് ആ ചിത്രം നിർമ്മിക്കുന്നതും. സൗബിന്റെ ആദ്യ ചിത്രത്തിൽദുൽഖർ നിർണ്ണായകമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്കൊരു സ്വപ്ന ചിത്രം ഉണ്ടെന്നും അതിൽ നായകനായി മമ്മുക്കയെ ആണ് മനസ്സിൽ കാണുന്നതെന്നും പറയുകയാണ് സൗബിൻ ഷാഹിർ. ദി ക്യൂവിനു വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂവിൽ ആണ് സൗബിൻ തന്റെ മനസ്സ് തുറന്നതു.
ചെറുകഥ എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ ആദ്യത്തെ പേര് പണി പാളി എന്നായിരുന്നു എന്നും മൈൻഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ആ ചിത്രമായിരുന്നു താൻ ആദ്യം ഒരുക്കാൻ പ്ലാൻ ചെയ്തത് എന്നും സൗബിൻ പറഞ്ഞു. എന്തായാലും ചെറുകഥ ഒരിക്കൽ സിനിമയാകും എന്ന് തന്നെയാണ് സൗബിൻ പറയുന്നത്. മാത്രമല്ല എന്ത് വന്നാലും മമ്മുക്കയുമായി തന്നെ ആ ചിത്രം ചെയ്യണമെന്നും സൗബിൻ പറയുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഒരു ചിത്രവും സൗബിൻ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് കൂടാതെ നടനെന്ന നിലയിലും ഏറെ തിരക്കിലാണ് സൗബിൻ. ജാക്ക് ആൻഡ് ജിൽ, ജൂതൻ, ജിന്ന്, മ്യാവു, ബ്രോ ഡാഡി, ഭീഷ്മ പർവ്വം എന്നിവയാണ് സൗബിൻ അഭിനയിച്ചു ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.