പ്രശസ്ത സംവിധായകനായ അമൽ നീരദ് ഒരുക്കാൻ പോകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനായി എത്തുന്നു. മമ്മൂട്ടി നായകനായ ബിലാൽ എന്ന ചിത്രം അമൽ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും അത് എന്ന് തുടങ്ങും എന്നുള്ള ഒഫീഷ്യൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്നാൽ അമൽ നീരദ് തന്നെ നായകനാക്കി അടുത്ത വർഷം ഒരു ചിത്രം ഒരുക്കുന്നുണ്ട് എന്നാണ് സൗബിൻ ഷാഹിർ ഈ അടുത്തിടെ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ബിലാലിന് ശേഷം ആയിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അമല്‍ നീരദിന്റെ സംവിധാന സഹായിയും സഹസംവിധായകനുമായി ജോലി ചെയ്തിട്ടുള്ള ആളാണ് സൗബിൻ ഷാഹിർ.
അമൽ നീരദിന്റെ ആദ്യ ചിത്രമായ ബിഗ് ബിയിൽ സൗബിൻ അമലിന്റെ സഹസംവിധായകൻ ആയിരുന്നു. രണ്ടു വർഷം മുൻപാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ബിലാൽ അമൽ നീരദ് പ്രഖ്യാപിച്ചത്. മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. അമൽ നീരദ് ചിത്രം കൂടാതെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സിദ്ധാർഥ് ഭരതൻ ഒരുക്കാൻ പോകുന്ന പുതുക്കിയ ചിത്രത്തിലും സൗബിൻ ആണ് നായകൻ. ഇത് കൂടാതെ പറവക്ക് ശേഷം തന്റെ അടുത്ത സംവിധാന സംരംഭം 2020 അവസാനത്തോടെ ആരംഭിക്കാനും സൗബിന് പ്ലാൻ ഉണ്ട്. കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രത്തിൽ നായകൻ എന്നാണ് സൂചന. അത് കൂടാതെ ചെറുകഥ എന്നൊരു ചിത്രം മമ്മൂട്ടിയെ നായകനാക്കിയും സൗബിൻ ഒരുക്കും.
ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വരത്തൻ ആയിരുന്നു അമൽ നീരദിന്റെ അവസാനത്തെ റിലീസ്. അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും അമൽ നീരദ് ആണ്. ഇപ്പോൾ ഡിസൂസ എന്നൊരു ചിത്രത്തിൽ അഭിനയിക്കുന്ന സൗബിൻ അടുത്ത വർഷം ഭദ്രൻ ഒരുക്കുന്ന ജൂതനിലും അഭിനയിക്കും. ഈ വർഷം കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിൽ സൗബിൻ നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.