പ്രശസ്ത മലയാള നടനും സംവിധായകനുമായ സൗബിൻ ഷാഹിർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലൈവ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ലൈവ് എന്നാണ്. ഒരു സോഷ്യൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ഇതിന്റെ ടൈറ്റിൽ പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് സൗബിൻ ഷാഹിർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സൗബിൻ ഷാഹിറിനൊപ്പം ഷൈൻ ടോം ചാക്കോ, മംമ്‌ത മോഹൻദാസ്, പ്രിയ പ്രകാശ് വാര്യർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഫിലിംസ് 24 എന്ന ബാനറിൽ ദർപ്പൻ ബാങ്കെജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ലൈവ് നിർമ്മിക്കുന്നത്. മംമ്‌ത മോഹൻദാസിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് കൂടിയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സൗബിൻ ഷാഹിർ പുറത്ത് വിട്ടിരിക്കുന്നത്. പ്രശസ്ത രചയിതാവ് എസ് സുരേഷ് ബാബുവാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
നിഖിൽ എസ് പ്രവീൺ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് സുനിൽ എസ് പിള്ളയാണ്. അൽഫോൻസ് ജോസഫാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദാദ സാഹിബ്, താണ്ഡവം, ഫൈവ് ഫിംഗേഴ്‌സ്, സ്വർണ്ണം, ശിക്കാർ, ദി ഫിലിം സ്റ്റാർ, തിരുവമ്പാടി തമ്പാൻ, നടൻ, ദി റിപ്പോർട്ടർ, സർ സി പി, കനൽ, ജലം, സർവോപരി പാലാക്കാരൻ, എന്നിവ രചിച്ചിട്ടുള്ള ആളാണ് എസ സുരേഷ് ബാബു. മൂന്നാമതൊരാൾ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി മുപ്പതോളം ചിത്രങ്ങൾ ഒരുക്കിയ ആളാണ് വി കെ പ്രകാശ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ ഭാഷകളിലും അദ്ദേഹം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.