മലയാള സിനിമക്ക് കിട്ടിയ പൊൻതൂവലാണ് സൗബിൻ ഷാഹിർ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമായത്. ജൂനിർ ആർടിസ്റ്റായി വന്നു പിന്നീട് പല സംവിധായകരുടെ അസിസ്റ്റന്റായും വർക്ക് ചെയ്തു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ്നടനായി സ്‌ക്രീനിൽ എത്തുന്നത് . രാജീവ് രവി സംവിധാനം ചെയ്ത ഫഹദ് ഫാസിലിനെ നായകനായ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ ഷാഹിര്‍ ആദ്യമായി അഭിനയിച്ചത്
എന്നാൽ ഇന്ന് സൗബിൻ ഷാഹിർ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്. സൗബിന്‍ ഷാഹീര്‍ സംവിധാനം ചെയ്ത കന്നിചിത്രമായിരുന്നു പറവ. സിനിമയ്ക്ക് വേണ്ടി കഥയൊരുക്കിയതും സൗബിന്‍ തന്നെയായിരുന്നു. പറവ എന്ന ഒറ്റ ചിത്രം കൊണ്ട് കേരള ബോക്സ് ഓഫിസ് സൗബിൻ കീഴടക്കി . ആദ്യ ചിത്രത്തിൽ തന്നെ വിസ്മയം തീർത്ത സൗബിന്റെ അടുത്ത ചിത്രത്തിനായാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
സൗബിന്റെ രണ്ടാമത്തെ ചിത്രം സാക്ഷാൽ മമ്മൂട്ടിയുടെ ഓപ്പമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മലയാളത്തിലെ ഒരു യുവ നടനും മമ്മൂട്ടിയുടെ ഒപ്പം പ്രധാന വേഷം കൈകാര്യം ചെയ്യാൻ ഉണ്ടാവുമെന്നും കേൾക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സൂചനയുണ്ട് .സൗബിൻ ചിത്രത്തെ കുറിച്ചു മമ്മൂട്ടി വൈകാതെ ഔദ്യോഗികമായി സ്ഥിതികരണം നൽകും എന്നാണ് അറിയാൻ സാധിച്ചത്.
മമ്മൂട്ടിയുടെ ജൂൺ പകുതിയോടെ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ .അതിന് ശേഷം കുട്ടനാടൻ ബ്ലോഗും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.