മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനും ആയ സൗബിൻ ഷാഹിർ അച്ഛനായി. ആൺ കുട്ടിയാണ് സൗബിൻ ഷാഹിറിന് ജനിച്ചിരിക്കുന്നു. സൗബിൻ തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. തനിക്കു ജനിച്ചിരിക്കുന്നതു ഒരു ആൺ കുട്ടിയാണ് എന്ന വാക്കുകൾ എഴുതിയ ബലൂണുകൾ പിടിച്ചു കൊണ്ട് തന്റെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്താണ് സൗബിൻ ഈ സന്തോഷം ഏവരെയും അറിയിച്ചത്. സഹ സംവിധായകൻ ആയി സിനിമയിൽ വന്ന സൗബിൻ നടൻ എന്ന നിലയിൽ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേമം എന്ന ചിത്രത്തിലെ പി ടി മാഷ് ആയുള്ള സൗബിന്റെ പ്രകടനം കേരളക്കര ഒന്നടങ്കം ഏറ്റെടുത്തതോടെ ഒരു നടൻ എന്ന നിലയിൽ സൗബിന്റെ തലവര തെളിഞ്ഞു എന്ന് പറയാം.
ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് ഈ കലാകാരൻ. ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ സൗബിൻ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഹാസ്യ നടന്മാരിൽ ഒരാൾ ആണ്. അതിനിടക്ക് സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആ ചിത്രത്തിൽ വില്ലൻ വേഷത്തിലും തിളങ്ങിയ സൗബിൻ തനിക്കു ഏതു വേഷവും ചേരും എന്നും തെളിയിച്ചു. അടുത്തിടെ ഇറങ്ങിയ ഒരു യമണ്ടൻ പ്രേമ കഥ എന്ന ദുൽഖർ ചിത്രത്തിലെ സൗബിന്റെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാത്രമല്ല, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സൗബിൻ കരസ്ഥമാക്കിയിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.