സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുമെന്നു സൂചന. ഡിസംബർ 20 നായിരിക്കും ചിത്രത്തിന്റെ റിലീസ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, (പ്രതാപൻ കെ.എസ്. തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ചത് ഷൈജു ഖാലിദ്, സംഗീതമൊരുക്കിയത് വിഷ്ണു വിജയ്. തൃശൂർ, എറണാകുളം ജില്ലയിലെ പ്രധാന ലൊക്കേഷനുകളിലായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സൗബിന്‍ അഭിനയിക്കുന്ന ചിത്രമാണിത്.
ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഫഹദ് ഫാസിൽ നായകനായ ആവേശത്തിന് ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ് കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം കൂടിയാണിത്. ഗാനരചന-മു രി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈനർ-ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷൻ-കലൈ മാസ്റ്റർ, സ്റ്റില്‍സ്-രോഹിത് കെ സുരേഷ്, ഡിസൈന്‍സ് – ഏസ്തെറ്റിക്ക് കുഞ്ഞമ്മ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.