മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളിലൂടെ ഒരു സംവിധായകൻ എന്ന നിലയിൽ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ സ്വന്തമായി ഒരിടം നേടിയ കലാകാരനാണ് ദിലീഷ് പോത്തൻ. ഒരു നടൻ എന്ന നിലയിലും ജനപ്രിയനായ അദ്ദേഹം ഇപ്പോൾ സൗബിൻ ഷാഹിറിനൊപ്പം ഒരു പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. അരക്കള്ളൻ മുക്കാൽക്കള്ളൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ ഷാഹിർ ആണ്. ഒട്ടേറെ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിൻ, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് ഇനീ ചിത്രങ്ങളിലൂടെ നായകനായും കയ്യടി നേടി. ഇപ്പോൾ സൗബിൻ നായകനായി എത്തുന്ന അമ്പിളി റിലീസിന് ഒരുങ്ങുകയാണ്.
ഭദ്രൻ സംവിധാനം ചെയ്യാൻ പോകുന്ന ജൂതൻ എന്ന ചിത്രത്തിലും നായകനായി എത്തുന്ന സൗബിൻ, അരക്കള്ളൻ മുക്കാൽ കള്ളനിലും ഏറെ രസകരമായ ഒരു കഥാപാത്രത്തെ ആണ് അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചന നിർവഹിച്ചിരിക്കുന്നത് സജീർ ബാവ ആണ്. വരുന്ന ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മലയാളം മൂവി മേക്കേഴ്‌സ്, ദേസി പ്ലിക്സ് എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, ശ്വേതാ കാർത്തിക് എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർക്കൊപ്പം ഹാരിഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് റഹാ ഇന്റർനാഷണൽ ആണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.