ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് പെപ്പെ- മലയാളത്തിന്റെ പ്രിയ യുവതാരങ്ങൾ ഒന്നിച്ചെത്തുന്ന പവർ പാക്കഡ് ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണം ഉടൻ തുടങ്ങും. ആർഡിഎക്സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഷെയിൻ നിഗം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലെറ്റ് ദി ഫൈറ്റ് ബിഗിൻ എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ത്രില്ലർ സംവിധാനം ചെയ്യുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, മിന്നൽ മുരളി തുടങ്ങിയ മലയാളത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് സോഫിയ പോളാണ് ആർഡിഎക്സ് നിർമിക്കുന്നത്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടേഴ്സായ അൻപറിവ് സഹോദരന്മാർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു.
റോബര്‍ട്ട് ഡോണി സേവ്യര്‍ എന്നാണ് ആർഡിഎക്സിലൂടെ അർഥമാക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്ന സന്തോഷം നടൻ നീരജ് മാധവും ആന്റണി വർഗീസും പങ്കുവച്ചിട്ടുണ്ട്. ‘അപ്പോൽ അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൻ ബ്രോയും നീരജ് മച്ചാനും ഉണ്ട്. സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്താണ് . സോഫിയ ചേച്ചിയുടെ ഇടിമിന്നൽ ചിത്രത്തിന് ശേഷം ഞങ്ങൽ ഉടനെ ആരംഭിക്കുന്ന ഇടിവെട്ട് പടം ‘ RDX,’ എന്ന് ആന്റണി വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. ജാവേദ് ചെമ്പാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. അതേ സമയം, ഷെയിൻ നിഗം ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന വേല എന്ന ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പൊലീസ് വേഷത്തിലുള്ള താരത്തിന്റെ വേറിട്ട പ്രകടനത്തിനായി ആകാംക്ഷയിലാണ് ആരാധകർ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.