2020 ഇൽ ആമസോൺ പ്രൈം റിലീസ് ആയെത്തി ഇന്ത്യ മുഴുവൻ ചർച്ചയായി മാറിയ ചിത്രമാണ് നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷം ചെയ്ത തമിഴ് ചിത്രം സൂരരായി പോട്രൂ. സുധ കൊങ്ങരയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം സൂര്യയുടെ ഗംഭീര പ്രകടനം കൊണ്ടും സുധയുടെ അതിഗംഭീര മേക്കിങ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ഈ ചിത്രം നേടിയെടുത്തത്. ഇതിനോടകം തന്നെ ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും ഈ ചിത്രം നേടിയെടുത്തു കഴിഞ്ഞു. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ ഉർവശി, അപർണ ബാലമുരളി, പരേഷ് റാവൽ തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടൻ സൂര്യയും സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറും ഇട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിലാണ് അത്തരത്തിലുള്ള ഒരു സൂചന രണ്ടു പേരും നൽകിയത്.
ഏറ്റവും പോപ്പുലർ ആയ, മികച്ച തമിഴ്, തെലുങ്കു മ്യൂസിക് ആൽബങ്ങളിൽ ഒന്നായി ഈ ചിത്രത്തിലെ ഗാനങ്ങളെ സോണി മ്യൂസിക് സൗത്ത് തിരഞ്ഞെടുത്തിരുന്നു. അതിനു നന്ദി പറഞ്ഞു കൊണ്ട് ജി വി പ്രകാശ് കുമാർ ഇട്ട പോസ്റ്റിലാണ് ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ സാധ്യത ഉണ്ടെന്ന തരത്തിൽ സൂചന വന്നിരിക്കുന്നത്. ആ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് സൂര്യയും സുധ കൊങ്ങരയോട് ചോദിക്കുന്നുണ്ട്, ഇനി എന്തിനാണ് കൂടുതൽ കാത്തിരിക്കുന്നത് എന്ന്. ഏതായാലും ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകരും സിനിമ പ്രേമികളും. എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ കമ്പനികൾ ഒരുമിച്ചു നിർമ്മിച്ച ചിത്രമാണിത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.