ലോകത്തെ തന്നെ തന്റെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച ഒരു കുട്ടി സംഗീതജ്ഞനാണ് ലിഡിയൻ നാദസ്വരം. പിയാനോ വായനയിലൂടെ ലോകം മുഴുവൻ പ്രശസ്തനായ ഈ കുട്ടി ഇപ്പോൾ ഒരു സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്, അതും മലയാള സിനിമയിലെ ചരിത്രമാവാൻ പോകുന്ന ഒരു ചിത്രത്തിന് വേണ്ടി. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ലിഡിയനാണ്. ഒരു അഡ്വെഞ്ചർ ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കുന്ന ബറോസ് വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ സോങ് റെക്കോർഡിംഗ് ആരംഭിച്ചു കഴിഞ്ഞു എന്നും ഇതിന്റെ ആദ്യ റെക്കോർഡിങ് നടക്കുകയാണ് എന്നും ലിഡിയൻ തന്നെയാണ് ഇപ്പോൾ ഒഫീഷ്യലായി അറിയിച്ചിരിക്കുന്നത്. സംവിധായകൻ മോഹൻലാൽ, ചിത്രം രചിച്ച ജിജോ, ചിത്രത്തിന്റെ ക്രിയേറ്റിവ് രംഗത്ത് സഹകരിക്കുന്ന സംവിധായകൻ ടി കെ രാജീവ് കുമാർ എന്നിവരുടെ ഒപ്പമുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് ലിഡിയൻ ഈ വിവരം അറിയിച്ചത്.
ബറോസിന്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോളതിന്റെ അവസാന ഘട്ടത്തിലാണ്. മാർച് അവസാനം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വീണ്ടും ജോയിൻ ചെയുന്ന മോഹൻലാൽ മെയ് മാസത്തോടെ റാം പൂർത്തിയാക്കുകയും ജൂണിൽ ബറോസിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്യും. മോഹൻലാൽ തന്നെ ടൈറ്റിൽ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈല മക്കാഫ്രി എന്ന് പേരുള്ള വിദേശിയായ ഒരു കൊച്ചു പെൺകുട്ടിയാണ്. ഇവർക്കൊപ്പം സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും മലയാളത്തിൽ നിന്ന് പ്രതാപ് പോത്തനും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളം, ഗോവ എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായി വരുന്ന ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും സ്റ്റുഡിയോ ഫ്ലോറിലാണ് ചിത്രീകരിക്കുക എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. കെ യു മോഹനനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.