ദുൽഖർ സൽമാൻ നായകനായ ആന്തോളജി ഫിലിം ആയ സോളോയിലൂടെ മലയാളത്തിൽ അരങ്ങേറിയ തമിഴ്/ഹിന്ദി സംവിധായകനാണ് ബിജോയ് നമ്പ്യാർ. തമിഴിലും ഹിന്ദിയിലുമായി നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ ഈ മലയാളി, കഴിഞ്ഞ വർഷമാണ് മലയാളത്തിലും തമിഴിലുമായി ദുൽഖർ സൽമാനെ നായകനാക്കി സോളോ എന്ന ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ ഒരിക്കൽ കൂടി മലയാള സിനിമയുമായി ബന്ധപ്പെടുകയാണ് ബിജോയ് നമ്പ്യാർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്തു ആന്റണി വർഗീസ് നായകനായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം ബിജോയ് നമ്പ്യാർ മുംബൈയിൽ പ്രദർശിപ്പിക്കാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് മെയ് 31 നു രാത്രി 8 മണിക്കാണ് അന്ധേരിയിലെ ഫൺ റിപ്പബ്ലിക്ക് സിനെപോളിസിൽ നടക്കാൻ പോകുന്നത്.
1018 എംബി എന്ന ബാനറുമായി സഹകരിച്ചാണ് ബിജോയ് നമ്പ്യാർ ഈ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് നടത്തുന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആന്റണി വർഗീസിന് പുറമെ ചെമ്പൻ വിനോദ്, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്ത ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. അങ്കമാലി ഡയറീസ് നേടിയ വമ്പൻ സ്വീകരണത്തിന് ശേഷം ആന്റണി വർഗീസ് അഭിനയിച്ച ചിത്രമായാണ് കൊണ്ട് തന്നെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഏവരുടെയും മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. മലയാളിയായ ബിജോയ് നമ്പ്യാർ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ വെച്ച് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ റിഫ്ലക്ഷൻസ് എന്ന ഹൃസ്വ ചിത്രം ഒരുക്കിക്കൊണ്ടാണ് സംവിധായകനെന്ന നിലയിൽ തന്റെ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.