പ്രശസ്ത സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ച വാക്കുകളും കമന്റുകളും ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ പൊങ്കാല ഏറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ അടുത്ത ദിവസം റിലീസ് ചെയ്ത മോഹൻലാൽ- പൃഥ്വിരാജ് ചിത്രമാണ് ബ്രോ ഡാഡി. വളരെ രസകരമായ ഈ ഫാമിലി എന്റെർറ്റൈനെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്. പാൻ ഇന്ത്യ ലെവലിൽ തന്നെ സൂപ്പർ ഹിറ്റ് വിജയം നേടുന്ന ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയാണ് എത്തിയത്. എന്നാൽ അതിന്റെ കഥാതന്തുവിനു, കുറച്ചു വർഷം മുൻപ് പുറത്തു വന്ന ഒമർ ലുലു ചിത്രം ധമാക്കയുമായി ചെറിയ ചില സാമ്യം ഉണ്ടായിരുന്നു. എന്നാൽ ധമാക്ക വലിയ വിമർശനം ഏറ്റു വാങ്ങിയ ചിത്രമാണ്. ദ്വയാർത്ഥ പ്രയോഗങ്ങളുടെ അതിപ്രസരമായിരുന്നു അതിനു കാരണമായി പ്രേക്ഷകർ പറഞ്ഞത്. എന്നാൽ ഇപ്പോൾ ആ ചിത്രത്തിന്റെ നിലവാരം മാത്രമേ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിക്കു ഉള്ളു എന്ന് തോന്നിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്ന ഒമർ ലുലുവിനെ സിനിമാ പ്രേമികളും മോഹൻലാൽ- പൃഥ്വിരാജ് ആരാധകരും പൊങ്കാലയിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അതുപോലെ ട്രോൾ പേജുകളും ഒമർ ലുലുവിനെ ട്രോൾ ചെയ്തു കൊണ്ടിരിക്കുകയാണ്. രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ. രാജുവേട്ടൻ ഉയിർ, എന്നൊക്കെയാണ് ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കമന്റു ചെയ്തിരിക്കുന്നത്. ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡി കമ്മന്റ് ചെയ്യൂ ഗുയ്സ് എന്നൊക്കെയും അദ്ദേഹം കമന്റു ഇട്ടിട്ടുണ്ട്. ഏതായാലും ബ്രോ ഡാഡി പോലെ ഒരു രസകരമായ കുടുംബ ചിത്രം വെച്ച് ഒമർ ലുലു തന്റെ ഒരു മോശം ചിത്രത്തെ വെളുപ്പിക്കാൻ നോക്കുകയാണ് എന്നാണ് അദ്ദേഹത്തെ പൊങ്കാലയിടുന്നവരുടെ ആരോപണം. ഏതായാലും ഈ സോഷ്യൽ മീഡിയ വിവാദം ഏതുവരെ പോകും എന്ന് കണ്ടു തന്നെ അറിയണം.
https://www.facebook.com/photo?fbid=490486962433762&set=a.329622558520204
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.