സോഷ്യൽl മീഡിയ റീലുകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന ഒരു ഗ്യാങ് ആണ് അൽ- അമീൻ ഗ്യാങ്. അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരടങ്ങുന്ന ഈ ഗ്യാങ് ഇപ്പോൾ സിനിമയിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലനിലാണ് ഇവർ നാല് പേരും അരങ്ങേറ്റം കുറിക്കുന്നത് .
സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ റോളാണ് ധ്യാൻ ശ്രീനിവാസൻ ചെയ്യുന്നത്. ശംഭു എന്ന പോലീസ് ഓഫീസർ ആയി സിജു വിത്സനും ചിത്രത്തിന്റെ താരനിരയിലെത്തും. അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരുടെ കാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.
മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് കോമഡി ത്രില്ലർ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ പ്രേക്ഷകരുടെ മുന്നിലെത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.