ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ദളപതി വിജയ്‌യുടെ ആക്ഷന്‍ മാസ് പെര്‍ഫോമന്‍സ് കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. വിജയ്‌യെ കൂടാതെ നായികയായ പൂജ ഹെഗ്‌ഡെ, ഹാസ്യ താരം യോഗി ബാബു എന്നിവരേയും നമ്മുക്ക് ട്രെയ്ലറിൽ കാണാം. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്ന മലയാളി താരം ഷൈൻ ടോം ചാക്കോയെ ട്രെയ്ലറിൽ കാണാൻ സാധിക്കുന്നില്ല. ഷൈൻ ടോം ചാക്കോ ഇതിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രമാണ് ചെയ്യുന്നത് എന്നാണ് സൂചന.
അത്കൊണ്ട് തന്നെ ട്രെയ്ലറിൽ മുഖംമൂടി ഇട്ടു കാണിക്കുന്ന പ്രധാന വില്ലൻ ഷൈൻ ടോം ചാക്കോ ആണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ദളപതി വിജയ് ചിത്രത്തിലെ പ്രധാന വില്ലൻ ആണ് ഷൈൻ എങ്കിൽ അത് അദ്ദേഹത്തിനെ കരിയറിന് നൽകുന്ന ഊർജം വളരെ വലുതായിരിക്കും എന്നും ആരാധകർ പറയുന്നു. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനയും ഈ ട്രൈലെർ തരുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ആർ നിർമ്മലുമാണ്. ഏപ്രിൽ പതിമൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുക.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.