രണ്ടു ദിവസം മുൻപാണ് പ്രശസ്ത സിനിമാ താരം അജു വർഗീസ് ഒരു പോസ്റ്റർ പങ്കു വെച്ചത്. ആരാണ് സ്റ്റാൻലി എന്നുള്ള ഒരു ചോദ്യമായിരുന്നു ആ പോസ്റ്ററിലുള്ളത്. വമ്പൻ ബഡ്ജറ്റിലൊരുക്കാൻ പോകുന്ന ഒരു മലയാള ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം, രണ്ടു പോസ്റ്ററുകൾ കൂടി ഇതുമായി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും വൈറലായി മാറുകയും ചെയ്തു. എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ, ആരെങ്കിലും എന്റെ സുഹൃത്ത് സ്റ്റാന്‍ലിയെ കണ്ടോ എന്നിങ്ങനെയായിരുന്നു പിന്നീട് വന്ന രണ്ടു പോസ്റ്ററുകളിൽ വാചകങ്ങൾ. അതോടെ സ്റ്റാൻലി ആരാണെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലായി സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ. ചിങ്ങം ഒന്നിന് മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി മുതൽ യുവ താരങ്ങളുടെയെല്ലാം ചിത്രങ്ങളുടെ അപ്‌ഡേറ്റുകൾ വരാൻ സാധ്യതയുള്ളതു കൊണ്ട്, ഇവരിൽ ആരുടെ ചിത്രത്തിലാണ് സ്റ്റാൻലിയായി ഇവരെത്തുക എന്നതാണ് സോഷ്യൽ മീഡിയയുടെ ചർച്ച വിഷയം.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് തുടങ്ങി ഒട്ടേറെ താരങ്ങളുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. സ്റ്റാന്‍ലി ആരാണെന്നും സ്റ്റാന്‍ലിക്ക് പിന്നില്‍ ആരാണെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരങ്ങളുടെ ആരാധകരും സിനിമാ പ്രേമികളും. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവരുടെയൊക്കെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനം ചിങ്ങം ഒന്നിനുണ്ടാകുമെന്ന വാർത്ത വന്നതോടെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടതാരമാകുമോ സ്റ്റാൻലി എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണവർ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.