ദളപതി വിജയ് നായകനായി അഭിനയിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ചിത്രത്തിന്റെ പൂജ നടന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറും ഇതിലെ നായികാ വേഷം ചെയ്യുന്നത് തൃഷയുമാണ്. ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണെന്നും ആ വീഡിയോ വൈകാതെ പുറത്ത് വരുമെന്നുമാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ നടൻ വിജയ് എത്തിയപ്പോഴത്തെ ചിത്രങ്ങളിൽ നിന്നും ദളപതി 67, മാസ്റ്റർ എന്നീ ചിത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില ഘടകങ്ങൾ കണ്ടെടുക്കുകയാണ് ആരാധകർ. മാസ്റ്റർ എന്ന ചിത്രത്തിലെ ജെ ഡി എന്ന വിജയ് കഥാപാത്രം ഉപയോഗിച്ച ഒരു ഇടിവള, ദളപതി 67 ചിത്രത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വിജയ് വന്നപ്പോൾ അദ്ദേഹം കയ്യിൽ അണിഞ്ഞിരുന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.
ഈ രണ്ട് ചിത്രങ്ങളും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് ചിലർ കണക്ക് കൂട്ടുമ്പോൾ, മറ്റ് ചിലർ പറയുന്നത് മാസ്റ്ററിലെ വിജയ് കഥാപാത്രം ആ ഇടിവളയുപയോഗിച്ചു നടത്തുന്ന സംഘട്ടന രീതി പോലെയുള്ള ഒരു സംഘട്ടനം ദളപതി 67 ലും കണ്ടേക്കാമെന്നാണ്. കാർത്തി നായകനായ കൈതി, കമൽ ഹാസൻ, സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത വിക്രം എന്നീ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടാക്കിയ ലോകേഷ് കനകരാജ്, വിജയ് ചിത്രങ്ങളിലൂടെ മറ്റൊരു സ്റ്റാൻഡ് എലോൺ സിനിമാറ്റിക് യൂണിവേഴ്‌സ് കൂടെ സൃഷ്ടിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അടുത്ത മാസം ചെന്നൈയിൽ റെഗുലർ ഷൂട്ട് തുടങ്ങുന്ന ദളപതി 67 കാശ്മീരിലും ഷൂട്ട് ചെയ്യും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.