മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഭീഷ്മ വർദ്ധൻ എന്നാണെന്നു ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും, പിന്നീട് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ മൈക്കിൾ എന്ന കഥാപാത്രം ആയാണ് മമ്മൂട്ടി എത്തുന്നത് എന്ന് എല്ലാവരും അറിഞ്ഞു. അപ്പോഴും ഈ കഥാപാത്രവും മഹാഭാരതത്തിലെ ഭീഷ്മർ എന്ന കഥാപാത്രവും തമ്മിൽ എന്താണ് ബന്ധം എന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. ചിത്രത്തിന്റെ ടൈറ്റിൽ ആണ് അങ്ങനെ ഒരു ചോദ്യത്തിലേക്ക് അവരെ എത്തിച്ചത്. മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്. ടീസറില്‍ ഭീഷ്മ എന്നെഴുതിയ ടൈറ്റിലില്‍ അമ്പുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും.
കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ ഭീഷ്മര്‍ മരിക്കുന്നതും ശരശയ്യയില്‍ കിടന്നാണ് എന്നതാണ് അതുമായി ബന്ധിപ്പിക്കുന്ന വസ്തുത. മൈക്കിളും ഭീഷ്മരും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇനി ചിത്രം കാണുമ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കു. മഹാഭാരത്തിലെ ആറാം പര്‍വമാണ് ഭീഷ്മപര്‍വം എന്നത്. കൗരവരും പാണ്ഡവരും തമ്മില്‍ 18 ദിവസം നീണ്ടുനിന്ന യുദ്ധത്തിലെ 10 ദിവസങ്ങളാണ് ഭീഷ്മപര്‍വത്തില്‍ ഉള്ളത്. മഹാഭാരതത്തിലെ ഭീഷ്മ പർവത്തെ അമൽ നീരദ് എങ്ങനെ ഈ സിനിമയിൽ കൊണ്ട് വന്നിരിക്കുന്നു എന്നതാണ് ഇനി അറിയേണ്ടത് എന്ന് സോഷ്യൽ മീഡിയ പറയുന്നു. അമൽ നീരദ് തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ടീസർ സൂപ്പർ ഹിറ്റാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.