ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് ത്രില്ലർ ക്രിസ്‌റ്റഫർ. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ആയ ഒരു പോലീസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇപ്പോഴിതാ, ഈ ചിത്രം ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്‌ഥൻ വിസി സജ്‌ജനാറുടെ യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുത്തതാണോ എന്ന് ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. സംവിധായകൻ ബി ഉണ്ണികൃഷ്‌ണനും സജ്‌ജനാറും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ തെളിവായി ഉയർത്തിയാണ് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യങ്ങളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ, നീതിക്കായി കോടതികൾക്ക് മുന്നിൽ കാലങ്ങളോളം കാത്തു കിടക്കാൻ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്‌ഥന്റെ കഥയാണ് ക്രിസ്‌റ്റഫർ പറയുന്നത്. പ്രതികൾക്കെതിരെ വേഗത്തിൽ നീതി നടപ്പിലാക്കാൻ ഇഷ്‌ടപ്പെടുന്ന ഏതൊരാളും ക്രിസ്റ്റഫറിന്റെ പക്ഷത്താണ് എന്ന് ചിത്രത്തിന് ലഭിച്ച ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
പക്ഷെ ഇത്തരം നീതി നിർവഹണം, പൊലീസ് സംവിധാനത്തിനും കോടതികൾക്കും ആധുനിക നിയമവ്യവസ്‌ഥക്കും തലവേദന തീർക്കുമെന്ന വാദവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിൽ നായികയായി എത്തുന്ന സ്‌നേഹ അവതരിപ്പിച്ച കഥാപാത്രം, നിയമവിരുദ്ധമായ നരഹത്യയെ ഇങ്ങനെ സെലിബ്രെറ്റ് ചെയ്യുന്നത് അപകടം തന്നെയാണ് എന്നു പറയുന്നുമുണ്ട്. എന്നാൽ നീതിയുടെ കാലതാമസമാണ് ക്രിസ്‌റ്റഫറിന് കയ്യടിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
2019 നവംബര്‍ 28ന് ഹൈദരാബാദിൽ യുവഡോക്‌ടറെ അതിക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം, മൃതദേഹം കത്തിച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയ കേസിലെ നാലു പ്രതികളെ പോലീസ് ആത്‌മ രക്ഷക്കായി വെടിവച്ചു കൊന്നതായി, 2019 ഡിസംബർ 6ന് ഹൈദരാബാദ് ഐപിഎസ് ഉദ്യോഗസ്‌ഥനായ സഞ്ജനാർ പ്രഖ്യാപിച്ചത് ഇന്ത്യ മുഴുവൻ വാർത്തയായിരുന്നു. അതുപോലെ തന്നെ, 2008ൽ ഹൈദരാബാദിലെ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാർഥികളെ, പ്രണയാഭ്യർഥന നിരസിച്ചതിന് മൂന്നുപേർ ചേർന്ന് ആസിഡ് ആക്രമണം നടത്തി ശരീരത്തെ ക്രൂരമായി വികൃതമാക്കിയ കേസിലെ മൂന്ന് പ്രതികളെയും പൊലീസ് ആത്‌മരക്ഷാർഥം എന്നപേരിൽ വെടിവെച്ച് കൊന്നിരുന്നു. ഈ സമയത്ത് ആ സ്ഥലത്തെ പോലീസ് സൂപ്രണ്ടായിരുന്നു വിസി സജ്‌ജനാർ എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ സൈബരാബാദ് പോലീസ് കമ്മീഷണറായ വിസി സജ്‌ജനാർ ഐപിഎസ്, സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്‌തിയാണ്. ഇതുപോലെയാണ് ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെയും സിനിമയിൽ കാണിക്കുന്നതെന്നതാണ് കൗതുകകരമായ വസ്തുത. വിസി സജ്‌ജനാർ ഐപിഎസിനൊപ്പം ക്രിസ്‌റ്റഫർ സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ക്രിസ്‌റ്റഫറിന്റെ രചനയിൽ വിസി സജ്‌ജനാറുടെ ജീവിതകഥ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഉദയ കൃഷ്ണയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.