ചെറിയ ചിത്രങ്ങളും റിയലിസ്റ്റിക് ആയ ചിത്രങ്ങളും കാണാനും അതിൽ അഭിനയിക്കാനും തനിക്കു ഇഷ്ടമാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ വലിയ ക്യാൻവാസിൽ ഉള്ള തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് നല്കാൻ ആണ് തനിക്കു കൂടുതൽ താല്പര്യം എന്ന് പൃഥ്വിരാജ് ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്ന ഒരു ചർച്ച മേക്കിങ്ങിൽ മലയാള സിനിമയുടെ ഷങ്കർ ആയി മാറുമോ പൃഥ്വിരാജ് എന്നതാണ്. ലൂസിഫർ എന്ന പൃഥ്വിരാജ് ഒരുക്കിയ മോഹൻലാൽ ചിത്രത്തിന്റെ ട്രൈലെർ ആണ് ഈ ചർച്ചകൾക്ക് ആധാരം. ഗംഭീര ഹിറ്റ് ആയി മാറിയ ഈ ട്രെയിലറിലെ ഷോട്സ് അത്ര ബ്രില്യന്റ് ആണെന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
വളരെ വലിയ ക്യാൻവാസിലും മാസ്സ് അപ്പീലിലും ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രൈലെർ നമ്മുക്ക് മനസ്സിലാക്കി തരുന്നു. ഒട്ടേറെ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ഈ ചിത്രം അതിന്റെ സാങ്കേതിക പൂർണ്ണതയും ട്രൈലെർ വിഷ്വൽസിലൂടെ കാണിച്ചു തരുന്നുണ്ട്. ഏതായാലും ഈ വരുന്ന മാർച്ച് 28 നു ലൂസിഫർ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി എത്തുകയാണ്. ആ ദിവസം പ്രേക്ഷകർ പൃഥ്വിരാജ് എന്ന സംവിധായകന് മാർക്കിടും എന്നുറപ്പാണ്. പൃഥ്വിരാജ് എന്ന സംവിധായകന്റെ ബ്രില്യൻസിനെ പറ്റി താര ചക്രവർത്തി മോഹൻലാൽ അടക്കം പറഞ്ഞു കഴിഞ്ഞു എങ്കിലും ലൂസിഫർ എന്ന ചിത്രത്തിന്റെ പ്രകടനം ആണ് ഏവരും കാത്തിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ മാസ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.