മലയാള സിനിമയിൽ 35 വർഷക്കാലം ഏതാണ്ട് 100-ഓളം സിനിമകളിൽ കലാസംവിധായകനായിരുന്ന ബാലൻ കരുമാലൂർ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ മരണപ്പെട്ടു. വളരെ ദാരിദ്ര്യത്തിൽ ആയിരുന്ന അദ്ദേഹത്തിന്റെ മൃതശരീരം വിട്ടുകൊടുക്കുമ്പോൾ ഏതാണ്ട് 70000 ത്തോളം രൂപ ആശുപത്രിയിൽ അടയ്ക്കേണ്ട അവസ്ഥ ആയിരുന്നു ബന്ധുക്കൾക്ക്. അവർ അവിടെ നിസഹായരായി നിൽക്കെ അവിടേക്ക് ദേവദൂതനെപ്പോലെ ഒരു സിനിമക്കാരൻ വരികയും മുഴുവൻ പണവും അടച്ചു തീർത്തു തന്റെ പേര് പോലും വെളിപ്പെടുത്താതെ പോവുകയും ചെയ്തു. എന്നാൽ അത് പിന്നീട് സിനിമാ രംഗത്തെ പലരിലൂടെയും പുറത്തു വന്നു. പ്രൊഡക്ഷൻ കാൻട്രോളർ ഷാജി പട്ടികര ആണ് അതാരാണെന്ന് വെളിപ്പെടുത്തി ഫേസ്ബുക് പോസ്റ്റ് ഇട്ടതു. പ്രശസ്ത നിർമ്മാതാവ് ആയ ആന്റോ ജോസെഫ് ആണ് ആ മനുഷ്യൻ എന്ന് ഷാജി പറയുന്നു.
സിനിമ എന്ന മായിക വലയത്തിന്റെ സുഖ സൗകര്യങ്ങളിൽ പെട്ട് കണ്ണു കാണാത്തവരായി മാറുന്നവരാണ് പലരും എങ്കിലും ആന്റോ ജോസഫ് അവരിൽ നിന്നെല്ലാം വ്യത്യസ്തനാണെന്നു പറയുന്നു ഷാജി. ധരിക്കുന്ന വസ്ത്രം പോലെ ശുഭ്രമായ മനസ്സുള്ള സിനിമക്കാരനല്ലാത്ത സിനിമക്കാരൻ എന്നാണ് ഷാജി ആന്റോ ജോസഫിനെ വിശേഷിപ്പിക്കുന്നത്. സംവിധായകർ രമേഷ് ദാസ് ചെന്നൈയിൽ മരിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്തു കൂടെ നിന്നതും അടുത്ത കാലത്ത് അന്തരിച്ച പ്രൊഡക്ഷൻ കൺട്രോളറും, നിർമ്മാതാവുമായ സഫീർ സേഠിന്റെയും, സംവിധായകൻ കെ.കെ.ഹരിദാസിന്റെയും കുടുംബങ്ങൾക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കുന്നതിൽ സുഹൃത്ത് ബാദുഷയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് മുൻപന്തിയിലുണ്ടായിരുന്നതും ആന്റോ ജോസെഫ് ആയിരുന്നു എന്നും ഷാജി പറയുന്നു. സെൽഫിയിലോ, ഫേസ് ബുക്കിലോ തന്റെ സഹായങ്ങൾ പരസ്യപ്പെടുത്താത്തൊരാൾ എന്ന് ആന്റോ ജോസഫിനെ കുറിച്ച് പറയുന്ന ഷാജി ഏഴു സിനിമകളിൽ ശിഷ്യനായി അദ്ദേഹത്തിന്റെ ഒപ്പം കൂടാൻ കഴിഞ്ഞത് ഇന്നും അഭിമാനമായി കരുതുന്നു എന്നും പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.