ആരാധകരുടെയും സിനിമാ പ്രേമികളുടേയു കാത്തിരിപ്പിനൊടുവിൽ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് പുറത്തു വന്നു. ഒരു മിനിട്ടോളം നീണ്ടു നിൽക്കുന്ന ഒരു വീഡിയോ ആയാണ് ലൂസിഫർ ടൈറ്റിൽ ഫോണ്ട് റിലീസ് ചെയ്തിരിക്കുന്നത്. യുവ സൂപ്പർ താരം പ്രിഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയും ഇതിന്റെ നിർമ്മാണം നിർവഹിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ദീപക് ദേവ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ഈ ടൈറ്റിൽ ഫോണ്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് ആനന്ദ് രാജേന്ദ്രൻ ആണ്. ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ ഈ വീഡിയോക്ക് നൽകിയിരിക്കുന്നത്. അതോടൊപ്പം ഈ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരും സിനിമാ പ്രേമികളും ചർച്ച ചെയ്യുന്നത്.
ലൂസിഫർ എന്ന വാക്ക് ഇംഗ്ലീഷിൽ എഴുതി റിവേഴ്‌സ് മോഡിൽ വായിച്ചാൽ അത് റെഫികൾ എന്ന വാക്ക് ആവും. അതൊരു ഡെവിൾ വുമൺ ആണെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികൾ കണ്ടെത്തിയിരിക്കുന്നത്. ഒരു ജാപ്പനീസ് കാർട്ടൂൺ കഥാപാത്രം ആണത്രേ അത്. ലൂസിഫർ എന്നാൽ നരകത്തിന്റെ അധിപൻ എന്നാണ് അർഥം. റെഫികൾ എന്ന കഥാപാത്രം പൈശാചിക ശക്തികളുടെ റാണി ആയാണ് കരുതപ്പെടുന്നത്. ഈ അർഥങ്ങൾ സോഷ്യൽ മീഡിയ വായിച്ചെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തതോടെ ലൂസിഫർ ടൈറ്റിൽ ഫോണ്ടിന് പുതിയ വ്യാഖ്യാനങ്ങൾ വരികയാണ്. ചിത്രത്തിന്റെ കഥയെയോ കഥാപാത്രങ്ങളെയോ കുറിച്ചുള്ള ഒരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഇതൊരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും എന്ന് മാത്രമാണ് ആകെയുള്ള വിവരം. സുജിത് വാസുദേവ് ആയിരിക്കും ലൂസിഫറിന് കാമറ ചലിപ്പിക്കുക.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.