മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാ രചയിതാക്കളിൽ ഒരാളാണ് എസ് എൻ സ്വാമി. കുടുംബ ചിത്രങ്ങൾ രചിച്ചു മലയാള സിനിമയിൽ സജീവമായ അദ്ദേഹം, മോഹൻലാൽ നായകനായ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടിലൂടെ ത്രില്ലർ ചിത്രങ്ങളിലേക്ക് ചുവടു മാറി. പിന്നീട് മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി, കെ മധു, സിബി മലയിൽ, ഷാജി കൈലാസ് തുടങ്ങി ഒട്ടേറെ സംവിധായകർക്ക് വേണ്ടി ഒരുപിടി വമ്പൻ ഹിറ്റുകൾ സ്വാമി ഒരുക്കി. മമ്മൂട്ടി നായകനായ സിബിഐ സീരീസ്, ആഗസ്റ്റ് ഒന്ന്, മോഹൻലാൽ അഭിനയിച്ച മൂന്നാംമുറ, നാടുവഴികൾ, ബാബ കല്യാണി എന്നിവയെല്ലാം സ്വാമി രചിച്ച വമ്പൻ ഹിറ്റുകൾ ആയിരുന്നു. ഇപ്പോഴിതാ സിബിഐ സീരീസിലെ അഞ്ചാം ചിത്രവുമായി എത്താനൊരുങ്ങുകയാണ് എസ് എൻ സ്വാമി.
അതിനിടയിൽ ഏഷ്യവില്ലെക്കു നൽകിയ അഭിമുഖത്തിൽ രണ്ടാം ഭാഗങ്ങൾ രചിക്കുന്നതിലെ ചില പ്രശ്നങ്ങൾ അദ്ദേഹം പറയുന്നു. സിബിഐ സീരീസ് എത്രഭാഗം വേണമെങ്കിലും എഴുതാമെന്നും, കാരണം അതിൽ കഥയെക്കാൾ കൂടുതൽ കഥാപാത്രങ്ങൾക്കാണ് ശക്തി എന്നും സ്വാമി വിശദീകരിക്കുന്നു. ഏത് കുറ്റാന്വേഷണ കഥയിലേക്കും സിബിഐ ടീമിനെ കൊണ്ടു വരാൻ പറ്റും. പക്ഷെ ഇരുപതാം നൂറ്റാണ്ട് പോലത്തെ സിനിമയിൽ കഥക്ക് ആണ് പ്രാധാന്യം. കഥ പറഞ്ഞു തീർന്നാൽ, പിന്നെയും ആ കഥാപാത്രത്തെ ഉപയോഗിക്കാൻ സാധിക്കില്ല. അതിന്റെ രണ്ടാം ഭാഗമായ സാഗർ ഏലിയാസ് ജാക്കി താൻ ഒട്ടും ആത്മാർഥമായി എഴുതിയ തിരക്കഥ അല്ലെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നിർബന്ധിച്ചു എഴുതിച്ചതാണ് അതെന്നും സ്വാമി പറയുന്നു. അത്കൊണ്ട് തന്നെ ഒട്ടേറെ പോരായ്മകൾ ആ ചിത്രത്തിന് സംഭവിച്ചു. അമൽ നീരദ് ഒരുക്കിയ ആ ചിത്രം വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി തീയേറ്ററുകളിൽ വിജയിച്ചു എങ്കിലും ഒട്ടേറെ വിമർശനങ്ങൾ നേരിട്ട ഒരു ചിത്രം കൂടിയാണ് സാഗർ ഏലിയാസ് ജാക്കി.
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിംബ്സ് വീഡിയോ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ-…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ്…
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'കാന്ത' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ…
സലാർ, കൽക്കി 2898 AD എന്നിവയുടെ വമ്പൻ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ…
This website uses cookies.