ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു ഫോട്ടോ യുവ താരം ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും വിമാന താവളത്തിൽ നിലത്തു കിടന്നുറങ്ങുന്ന ഒന്നാണ്. ടോവിനോ തോമസിനൊപ്പം താരത്തിന്റെ മകളും ഉണ്ട്. ലേഹ് വിമാന താവളത്തിൽ നിന്നുള്ള ദൃശ്യമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയ കൈലാസ് മേനോൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചിരിക്കുന്നത്. വളരെ കഠിനമായ കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ടിങ് എന്നും അതിനു ശേഷം മടക്ക യാത്രക്ക് ലേഹ് വിമാന താവളത്തിൽ എത്തിയതാണ് ടോവിനോ തോമസും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എന്നും കൈലാസ് മേനോൻ പറയുന്നു. ഒരു ഗാന ചിത്രീകരണത്തിന് വേണ്ടിയാണ് എടക്കാട് ബറ്റാലിയൻ ടീം ലേഹിൽ പോയത്.
തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത മേനോൻ ടോവിനോ തോമസിന്റെ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ടോവിനോ തോമസിന് തീ പൊള്ളൽ ഏറ്റത് ആണ് വലിയ വാർത്ത ആയി മാറിയത്. പി ബാലചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ്. ശ്രീകാന്ത് ഭാസി, ജയന്ത് മാമൻ, തോമസ് ജോസെഫ് പട്ടത്താനം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതിഷ് രാധാകൃഷ്ണൻ ആണ്. പൂജ റീലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.