ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവ്വേയിൽ 2021ലെ മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്നുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ, മലയാള സിനിമയ്ക്കു അഭിമാന നേട്ടം. പത്തിൽ ആറ് ചിത്രങ്ങളും മലയാളത്തിൽ നിന്നാണ് ഉള്ളത്. അതുപോലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും മലയാളി നടനായ ഫഹദ് ഫാസിൽ ആണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഫഹദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊരു മലയാളി നടനായ ടോവിനോ തോമസ്, ബോളിവുഡ് താരം വിക്കി കൗശൽ എന്നിവർ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് പങ്കിട്ടു. മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രകടനമാണ് ടോവിനോയെ അവാർഡിന് അർഹൻ ആക്കിയത് എങ്കിൽ, സർദാർ ഉദ്ധം എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കി കൗശലിനു ഈ അവാർഡ് നേടിക്കൊടുത്തത്.
ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗീലി പുച്ഛി എന്ന ചിത്രത്തിലെ പ്രകടനത്തിന് ബോളിവുഡ് താരം കൊണ്കണ ശർമയും നിമിഷക്കൊപ്പം മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ഹസീൻ ദിൽറുബ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ താപ്സി പന്നു ആണ് മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മിന്നൽ മുരളി, കള, ജോജി, നായാട്ട്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മികച്ച പത്തു ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ ആറ് മലയാള ചിത്രങ്ങൾ. മറാത്തി ചിത്രം ഡിസൈപ്പിൾ ആണ് ഈ ലിസ്റ്റിലെ ഒന്നാം സ്ഥാനം നേടിയെടുത്തത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.