ഇന്ത്യൻ പ്രീമിയർ ലീഗിൽ, സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഒരു തമിഴ്‌നാട്ടുക്കാരൻ യുവാവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരെയെത്തിയ കഥ സോഷ്യൽ മീഡിയ ഒരിക്കൽ ആഘോഷിച്ചിരുന്നു. നടരാജൻ എന്ന ആ ചെറുപ്പക്കാരന്റെ ജീവിതകഥ ഇപ്പോൾ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് തമിഴ് സിനിമാ ലോകം. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. തമിഴിലെ യുവതാരങ്ങളിൽ ഒരാളായ ശിവകാർത്തികേയൻ ആയിരിക്കും ഈ ചിത്രത്തിൽ നടരാജന്റെ വേഷം അവതരിപ്പിക്കുകയെന്നും, ശിവകാർത്തികേയൻ തന്നെ ഈ ചിത്രം സംവിധാനവും ചെയ്തേക്കാമെന്നും വാർത്തകൾ പറയുന്നു. ഇന്ന് തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായി വളർന്ന ആളാണ് ശിവകാർത്തികേയൻ. സ്വന്തമായി നിർമ്മാണ കമ്പനിയുമുള്ള ശിവകാർത്തികേയൻ ഇതിന് മുൻപും ക്രിക്കറ്റിന് പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
2020 ഡിസംബറിലായിരുന്നു ടി നടരാജൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇടംകയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ നടരാജൻ അറിയപ്പെടുന്നത് തന്റെ യോർക്കറുകൾക്കാണ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ തന്റെ ഗംഭീര യോർക്കറുകൾ കൊണ്ടാണ് ഈ യുവാവ് വിക്കറ്റുകൾ നേടുന്നതും റണ്ണൊഴുക്ക് തടയുന്നതും. സേലം സ്വദേശിയായ നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് ടീമിലെ താരം കൂടിയാണ്. അടുത്തിടെ പരിക്കുകൾ അലട്ടിയെങ്കിലും, ഇനി വരാൻ പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് വീണ്ടും ഇന്ത്യൻ ടീമിലെത്താനുള്ള പരിശ്രമത്തിലാണ് നടരാജൻ. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത് പ്രിൻസ് എന്ന ചിത്രമാണ്. മാവീരൻ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ശിവകാർത്തികേയൻ ചിത്രം.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.