തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. അദ്ദേഹം നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു പ്രിൻസ്. ദീപാവലി റിലീസായി ഒക്ടോബർ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ പ്രിൻസ് തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം കൂടിയാണ്. എന്നാൽ വലിയ പരാജയമാണ് ഈ ചിത്രം നേരിട്ടത്. പ്രേക്ഷകരും നിരൂപകരും ചിത്രത്തെ ഒരുപോലെ കയ്യൊഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നിർമ്മാതാവിനും വിതരണക്കാരനും നഷ്ടപരിഹാരം നൽകിയിരിക്കുകയാണ് ശിവകാർത്തികേയൻ എന്ന വാർത്തയാണ് വരുന്നത്.
ആറ് കോടി രൂപയാണ് നഷ്ട പരിഹാരമായി അദ്ദേഹം നൽകിയിരിക്കുന്നത്. മൂന്ന് കോടി നിർമ്മാതാവിനും മൂന്ന് കോടി വിതരണക്കാരനുമാണ് ശിവകാർത്തികേയൻ നൽകിയത്. അനുദീപ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഉക്രേനിയൻ സ്വദേശിയായ മരിയയാണ്. സത്യരാജ്, പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പി, സുരേഷ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സംവിധായകൻ അനുദീപ് തന്നെ രചിച്ച ഈ ചിത്രം വമ്പൻ പ്രീ- റിലീസ് ബിസിനസ് നടത്തിയെന്ന വാർത്തകളും നേരത്തെ വന്നിരുന്നു. മഡോന്നെ അശ്വിൻ ഒരുക്കിയ മാവീരൻ, രവികുമാർ ഒരുക്കുന്ന അയാളൻ എന്നീ ചിത്രങ്ങളാണ് ശിവകാർത്തികേയൻ നായകനായി ഇനി റിലീസ് ചെയ്യാനുള്ളത്. സിബി ചക്രവർത്തി ഒരുക്കിയ ഡോൺ എന്ന ശിവകാർത്തികേയൻ ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.