പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിംബ്‌സ് വീഡിയോ നാളെ രാവിലെ 11 മണിക്ക് റിലീസ് ചെയ്യും. ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം മലയാള താരം ബിജു മേനോനും പ്രധാന വേഷം ചെയ്യുന്നുണ്ട്.
ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും പുറത്ത് വിട്ട് കൊണ്ടാണ് ഈ വിവരം മാസങ്ങൾക്ക് മുമ്പ് അവർ പുറത്ത് വിട്ടത്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണ് ഈ ശിവകാർത്തികേയൻ – എ ആർ മുരുഗദോസ് ചിത്രം. ശിവകാർത്തികേയൻ്റെ 23 മത്തെ ചിത്രമായാണ് ഇതൊരുങ്ങുന്നത്
ഇപ്പൊൾ ‘എസ്കെ x എആർഎം’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കിക്ക് ശേഷം, എ.ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അമരൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം കൂടിയാണിത്.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ഇളമൺ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ. പിആർഒ- ശബരി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.