മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച രണ്ടാമത്തെ തെലുങ്കു ചിത്രമായ സീത രാമത്തിന്റെ ട്രൈലെർ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രെയിലറിന് ലഭിക്കുന്നത്. ഒരു പീരീഡ് റൊമാന്റിക് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മൃണാൾ താക്കൂറാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന ഇതിന്റെ ട്രൈലെർ ലോഞ്ചിൽ വെച്ച് റൊമാന്റിക് ചിത്രങ്ങളെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തെന്നു പറഞ്ഞ ദുൽഖർ, പ്രണയ ചിത്രങ്ങള്‍ ഇനി ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ താൻ നിൽക്കുമ്പോഴാണ് സീത രാമം തന്റെ മുന്നിലെത്തിയതെന്നും പറയുന്നു. അതിമനോഹരമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നത് കൊണ്ടാണ് ഇത് ചെയ്യാൻ തീരുമാനിച്ചതെന്നും ദുൽഖർ പറഞ്ഞു.
താന്‍ മാസ് സിനിമകള്‍ ചെയ്യാറില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർക്കുള്ള പരാതിയെന്നും ദുൽഖർ പറയുന്നു. ഇനിയങ്ങോട്ട് കൂടുതൽ ഫോക്കസ് ചെയ്യുന്നത് മാസ്സ് ചിത്രങ്ങളിലേക്കാവുമെന്ന സൂചനയാണ് ദുൽഖർ നൽകിയത്. മലയാളത്തിൽ ഇനി ദുൽഖർ ചെയ്യാൻ പോകുന്നത് മാസ്സ് ആക്ഷൻ ചിത്രമായ കിംഗ് ഓഫ് കൊത്ത ആണ്. അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ദുൽഖർ ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രം ചെയ്യുന്ന സീത രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയും, നിർമ്മിച്ചിരിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവരുമാണ്. രശ്‌മിക മന്ദാന, ഭൂമിക ചൗള, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മുരളി ശർമ്മ,. തരുൺ ഭാസ്കർ, സച്ചിൻ ഖേദകർ, വെണ്ണല കിഷോർ, സുമന്ത്, രുക്മിണി വിജയ് കുമാർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുക.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.