കഴിഞ്ഞ മാസം റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ മൂന്നു ചിത്രങ്ങളാണ് സീത രാമം, ന്നാ താൻ കേസ് കൊട്, തല്ലുമാല എന്നിവ. ദുൽഖർ സൽമാൻ നായകനായ സീത രാമം അദ്ദേഹത്തിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായിരുന്നു. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത് മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ പീരീഡ് റൊമാന്റിക് ഡ്രാമ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. എൺപതു കോടിയിലധികം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ ഒൻപതിനാണ് ആമസോൺ പ്രൈം റിലീസായി ഈ ചിത്രം എത്തുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ്. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം നർമ്മത്തിൽ ചാലിച്ചവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് കുഞ്ചാക്കോ ബോബനും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.
സെപ്റ്റംബർ എട്ടിനു തിരുവോണ ദിനത്തിലാണ് ഈ ചിത്രം ഒടിടി റിലീസായി എത്തുക. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത്. ടോവിനോ തോമസ് നായകനായ തല്ലുമാല അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായ ചിത്രമാണ്. 45 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനും, രചിച്ചത് അഷ്‌റഫ് ഹംസയും മുഹ്‌സിൻ പരാരിയും ചേർന്നാണ്. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്ത ഈ ആക്ഷൻ- കോമഡി- മ്യൂസിക്കൽ റൊമാന്റിക് എന്റെർറ്റൈനെർ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യാൻ പോകുന്നത്. വരുന്ന സെപ്റ്റംബർ പതിനൊന്ന് ഞായറാഴ്ച മുതൽ ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.